നല്ലൊരു കൊച്ചു ചിത്രം, മാത്യു - ജഗദീഷ് കോംബോ കലക്കി; മികച്ച പ്രതികരണം നേടി 'സുഖമാണോ സുഖമാണ്'

വ്യത്യസ്തമായ പ്ലോട്ടിലൂടെ രസകരമായ നിമിഷങ്ങളുമായാണ് ചിത്രം കഥ പറയുന്നത് എന്നാണ് ആരാധകർ പറയുന്നത്.

അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുഖമാണോ സുഖമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ലൊരു കൊച്ചു ചിത്രം, മാത്യു - ജഗദീഷ് കോംബോ കലക്കി എന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനെറിന്റെ നിർമ്മാണം ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ്.

സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് .ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനാണ്. ലൂസിഫർ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

#SukhamanoSukham: A fun-filled first half followed by a warm-hug second half. Emotionally well connected, backed up by good performances by #MathewThomas, Jagadheesh, and Devika, and well supported by others. Technically also decent nice music overall, ഒരു നല്ല കൊച്ചു ചിത്രം 🤝🤍 https://t.co/Boz1aI25Iu pic.twitter.com/kfxjfzgQYP

വ്യത്യസ്തമായ പ്ലോട്ടിലൂടെ രസകരമായ നിമിഷങ്ങളുമായാണ് ചിത്രം കഥ പറയുന്നത് എന്നാണ് ആരാധകർ പറയുന്നത്. സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിൻ ബെസെന്റ്, കോ പ്രൊഡ്യൂസർ: ഗരിമ വോഹ്ര,അസ്സോസിയേറ്റ് പ്രൊഡ്യൂസർ : അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി. കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ : ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുഹൈൽ എം, വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകർ, കാസ്റ്റിങ് : കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ : മാക്ഗുഫിൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlights: Mathew Thomas' film 'Sukhammo Sukham' gets good response

To advertise here,contact us