ഒരു സിനിമയിൽ ആക്ഷൻ സീൻ ചെയ്തതിന് ശേഷമുള്ള രസകരമായ സംഭവം വിവരിച്ച് നടൻ ജഗദീഷ്. ഒരു സിനിമയിൽ തനിക്ക് കുറച്ച് സാഹസികമായ സീനുകൾ ഉണ്ടായിരുന്നു. ആ സീൻ ഷൂട്ട് ചെയ്യാനായി ഓരോ ഷോട്ട് കഴിയുമ്പോഴും ഫൈറ്റ് മാസ്റ്ററും സിനിമയിലെ ഹീറോയും ഓടി വന്ന് ഞാൻ ഓക്കെ ആണോയെന്ന് ചോദിക്കുമായിരുന്നു എന്ന് പറയുകയാണ് ജഗദീഷ്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് മനസുതുറന്നത്.
'അടുത്തകാലത്ത് ഒരു സിനിമയിൽ ഞാൻ അഭിനയിച്ചു പേര് ഞാൻ പറയില്ല. ആ സിനിമയിൽ എനിക്ക് കുറച്ച് സാഹസികമായ സീനുകൾ ഉണ്ടായിരുന്നു. ആ സീൻ അഭിനയിച്ചു ഓരോ ഷോട്ട് കഴിയുമ്പോഴും ഹീറോയും ഫൈറ്റ് മാസ്റ്ററും വന്നിട്ട് ഓക്കെ അല്ലെ എന്ന് ചോദിക്കും. എന്റെ പ്രായം കാരണം ഞാൻ അത് ചെയ്യുമോ എന്ന് ആയിരിക്കാം അവരുടെ സംശയം. അവസാനം എനിക്ക് തന്നെ വല്ലാതെ തോന്നി. വേറെ ആരോടും അവർ ഓക്കെ ആണോയെന്ന് ചോദിക്കുന്നില്ല എന്നോട് മാത്രമാണ് ചോദിക്കുന്നത്. എന്നാൽ ഭയങ്കര ആക്ഷനുമല്ല ഞാൻ ചെയ്തിരിക്കുന്നത്. അതിന് ശേഷം ഷോട്ട് കഴിഞ്ഞു അവർ അടുത്തേക്ക് വരുമ്പോഴേ ഞാൻ ഓക്കെ ആണെന്ന് പറയും', ജഗദീഷ് പറഞ്ഞു.
മാത്യു തോമസ് ചിത്രം സുഖമാണോ സുഖമാണ് ആണ് ഇപ്പോൾ തിയേറ്ററിലുള്ള ജഗദീഷ് ചിത്രം. ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ലൊരു കൊച്ചു ചിത്രം, മാത്യു - ജഗദീഷ് കോംബോ കലക്കി എന്നുമാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റെർറ്റൈനെറിന്റെ നിർമ്മാണം ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് .ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനാണ്. ലൂസിഫർ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.
Content Highlights: Actor Jagadish talks about a hilarious incident happened during the shoot of a fight scene