10 വർഷം പ്രണയിച്ചിട്ടും വിവാഹത്തിന് മുന്‍പ് ഒരിക്കൽ പോലും ഒരുമിച്ച് ഒരു മുറിയിൽ താമസിച്ചിട്ടില്ല; ജെനീലിയ

'വിവാഹിതരായതിനു ശേഷമാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു'

സിനിമാ പ്രേക്ഷകർക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ രസകരമായ വി‍ഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാ​ഹിതരായത്. കല്യാണത്തിന് മുൻപ് ഒരുമിച്ച് ഉണ്ടായിരുന്ന വർഷങ്ങളിൽ യാത്രകൾ ഒരുമിച്ച് പോയെങ്കിലും ഒന്നിച്ച് ഒരു മുറിയിൽ താമസിച്ചിട്ടില്ലെന്ന് പറയുകയാണ് ജെനീലിയ. സാനിയ മിർസയുടെ പോഡ്കാസ്റ്റ് ഷോയിലാണ് താരങ്ങളുടെ പ്രതികരണം.

'10 വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, യാത്രകൾ പോയിരുന്നു. പക്ഷെ വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും ഒരുമിച്ച് താമസിച്ചിരുന്നില്ല. ഞങ്ങൾ എപ്പോഴും കൂട്ടുകാരുമായി ഒത്തുകൂടുമായിരുന്നു. അവധി ദിവസങ്ങളിൽ പോലും ഞങ്ങൾ എപ്പോഴും വെവ്വേറെ മുറികളിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ് സമയത്തും ഞങ്ങൾ വേറെ മുറികളിലായിരുന്നു.

പിന്നീട് വിവാഹിതരായതിനു ശേഷമാണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു.' ജെനീലിയ പറഞ്ഞു. 'ഞങ്ങളുടെ ജീവിതത്തിൽ എന്ത് നടന്നാലും അത് പരസ്പരം പങ്കുവെക്കുമായിരുന്നു, തുറന്ന് എല്ലാം സംസാരിക്കും. ഒരുമിച്ചുണ്ടായതിന്റെ ഗുണം അതായിരുന്നു. അതാണ് ഞങ്ങളെ ഒരുമിപ്പിച്ചത്' എന്ന് റിതേഷ് കൂട്ടിച്ചേർത്തു.

2002 ൽ തുജേ മേരി കസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ജെനീലയും റിതേഷും കണ്ടുമുട്ടുന്നത്. അന്ന് വെറും 15 വയസ്സാണ് ജെനീലിയയുടെ പ്രായം, റിതേഷിന് 24 ഉം. 2012 ഫെബ്രുവരി മൂന്നിനായിരുന്നു റിതേഷിന്റേയും ജെനീലിയയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷം ജെനീലിയ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. റിയാന്‍ എന്നാണ് മകന് പേര് നല്‍കിയത്. 2016-ല്‍ റാഹില്‍ എന്ന രണ്ടാമത്തെ കുഞ്ഞിനേയും ഇരുവരും വരവേറ്റു. മുംബൈ വര്‍ളിയിലെ ആഡംബര ബംഗ്ലാവിലാണ് മക്കള്‍ക്കൊപ്പം ഇരുവരും താമസിക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമാണ് ജെനീലിയ.

Content Highlights: Genelia said she and Riteish were in a relationship for nearly ten years before marriage. She revealed that they never stayed in the same room together during that period. The actress described their bond as respectful and rooted in strong values.

To advertise here,contact us