ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും. ഇപ്പോഴിതാ തിയറ്റർ ഉടമകളുമായുള്ള ആശീർവാദ് സിനിമാസിന്റെ കരാർ പുറത്തു വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇത് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് സത്യമാണോ എന്ന് കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും എത്തിയിട്ടില്ല.
പ്രചരിക്കുന്ന റിപ്പോർട്ടിൽ ചിത്രത്തിന് ദിവസവും നാല് ഷോകൾ ഉണ്ടാകും. ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയർ ആയി അറുപത് ശതമാനം ബോക്സ് ഓഫിസ് റെവന്യു നൽകാൻ തിയറ്റർ ഉടമകൾ സമ്മതിച്ചു. രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്ചയും ഇത് 50 ശതമാനമായും നിലനിർത്തും.
#Drishyam3 Theatre Agreement From Aashirvad Cinemas.First Week Share Terms 60:40Second Week 55:50Third Week 50:50Fourth Week 50:50In Cinemas Worldwide From April 2, Maundy Thursday 2026@Mohanlal @jeethu4ever @antonypbvr pic.twitter.com/5tStowAPLl
ആളുണ്ടായാലും ഇല്ലെങ്കിലും, കളക്ഷൻ കൂടിയാലും കുറഞ്ഞാലും 4 ആഴ്ചയെങ്കിലും സിനിമ തിയേറ്ററിൽ ഓടണം. ഹോൾഡ് ഓവർ, ഹർത്താൽ, ബസ് സമരം തുടങ്ങി എന്തുണ്ടായാലും ഇതിൽ മാറ്റം ഉണ്ടാക്കാൻ പാടില്ല. ‘ദൃശ്യം 3’ പ്രദർശിപ്പിക്കുന്ന തിയറ്ററുകള് അഞ്ച് ലക്ഷം രൂപയാണ് മുൻകൂർ ആയി നൽകേണ്ടത്. സിനിമയ്ക്ക് കേരളത്തിൽ പുലർച്ചെ ഫാൻസ് ഷോ ഉണ്ടായേക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്.
അതേസമയം, മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Content Highlights: The theatre agreement for Drishyam 3 has reportedly been revealed. The contract includes a planned four-week run in theatres. Revenue-sharing terms are set week-wise between distributors and exhibitors.