കഴുത്തിൽ സ്റ്റിക്കറുമായി മഞ്ജു വാര്യർ, ആശങ്കയോടെ ആരാധകർ; സർജറിയല്ല യാഥാര്‍ഥ്യം ഇതാണ്‌…

വീഡിയോകള്‍ പ്രചരിച്ചതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്

കഴുത്തിൽ സ്റ്റിക്കറുമായി മഞ്ജു വാര്യർ, ആശങ്കയോടെ ആരാധകർ; സർജറിയല്ല യാഥാര്‍ഥ്യം ഇതാണ്‌…
dot image

കഴിഞ്ഞ ദിവസമാണ് ഭാവന നായികയായ അനോമി തിയേറ്ററുകളിലെത്തിയത്. ത്രില്ലര്‍ ചിത്രത്തില്‍ റഹ്മാനടക്കമുള്ളവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രദർശനം കാണാനായി നടി മഞ്ജു വാര്യരും എത്തിയിരുന്നു. എന്നാൽ മഞ്ജു വാര്യർ പ്രദർശനത്തിന് എത്തിയതിന് പിന്നാലെ നടിയുടെ കഴുത്തിലെ പാച്ച് ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. കഴുത്തിലായി മഞ്ഞ നിറത്തിലുള്ളൊരു പാച്ച് ഒട്ടിച്ചിരുന്നു മഞ്ജു വാര്യര്‍. ഇത് എടുത്തു കാണിക്കുന്ന വീഡിയോകള്‍ പ്രചരിച്ചതോടെ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ ഈ പാച്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

Also Read:

ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണ് എന്നാണ് വീഡിയോ വൈറലായതിന് പിന്നാലെ ചിലർ ചൂണ്ടിക്കാട്ടുന്നത്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ (യാത്രക്ഷീണം അഥവാ Motion Sickness) ഒഴിവാക്കാനാണ് സാധാരണയായി ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നത്. ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇത് ഒട്ടിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് (സാധാരണയായി സ്കോപ്പോളമിൻ - Scopolamine) ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങി ചെല്ലുന്നു.​ വിമാനം, ബസ്, അല്ലെങ്കിൽ കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് ഉപയോഗിക്കുന്നത്.

ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ ഇത് സഹായിക്കുന്നു എന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്. വെള്ള നിറത്തിലെ പ്രിന്റഡ് ടി-ഷർട്ടും പാന്റ്സും കൂടാതെ മുഖത്ത് വലിയ ഷെയ്ഡ്‌സ് കൂടി ധരിച്ചിരുന്നു മഞ്ജു വാര്യർ. ഭാവനയുടെ സിനിമ കണ്ടിറങ്ങുന്ന മഞ്ജു വാര്യരുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ അധികം കാലതാമസം വേണ്ടിവന്നില്ല.

manju warrier

അതേസമയം, അനോമി വിജയകരമായി പ്രദർശനം തുടരുകയാണ്. ഭാവനയുടെ 90ാം സിനിമയാണ് അനോമി. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

Also Read:

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ്ങിനും പ്രകടനത്തിനും സൗണ്ട് മിക്‌സിംഗിനും കയ്യടി ലഭിക്കുന്നുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

Content Highlights: Manju Warrier with a sticker on her neck, fans gets worried but here is the real reason

dot image
To advertise here,contact us
dot image