ഷൂട്ട് തുടങ്ങിയ സിനിമ പാതിയിൽ നിർത്തിയത് എന്തിന്?; 'ആക്ഷൻ ഹീറോ ബിജു 2' നെക്കുറിച്ച് എബ്രിഡ് ഷൈൻ

2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു

ഷൂട്ട് തുടങ്ങിയ സിനിമ പാതിയിൽ നിർത്തിയത് എന്തിന്?; 'ആക്ഷൻ ഹീറോ ബിജു 2' നെക്കുറിച്ച് എബ്രിഡ് ഷൈൻ
dot image

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു റിയലിസ്റ്റിക് പൊലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ.

'ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ് പക്ഷെ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ സിനിമ ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു', എബ്രിഡ് ഷൈനിന്റെ വാക്കുകൾ. നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു രണ്ടാം ഭാഗം നിർമിക്കാനിരുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം.

സർവ്വം മായ ആണ് അവസാനം പുറത്തിറങ്ങിയ നിവിൻ ചിത്രം. ഒടിടിയിൽ സിനിമ സ്ട്രീമിങ് ആരംഭിച്ചിട്ടും തിയേറ്ററിൽ നിന്ന് 150 കോടി നേടിയിരിക്കുകയാണ് ചിത്രം. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. നിവിന്റെ പ്രകടനത്തിനാണ് കയ്യടികൾ മുഴുവൻ ലഭിക്കുന്നത്. ഗംഭീര പ്രകടനമാണ് നിവിൻ കാഴ്ചവെച്ചതെന്നും കോമഡി സീനുകളിൽ നിവിനെ വെല്ലാൻ ആരുമില്ലെന്നാണ് കമന്റുകൾ. സിനിമയിലെ കോമഡി സീനുകളും പ്രേക്ഷകരിൽ ചിലർ കട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. റിയ ഷിബുവും നിവിനൊപ്പം അഭിനന്ദനങ്ങൾ വാരിക്കൂട്ടുന്നുണ്ട്.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണ് സർവ്വം മായ. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്തത്.

Content Highlights: Abrid shine about shelving nivin pauly film action hero biju 2 despite starting shooting

dot image
To advertise here,contact us
dot image