'ജി പേയിൽ 500 ഉണ്ടാകുമോ എന്നതിൽ നിന്ന് 3 ദിവസത്തിൽ 11CR വരെ'; നായകനായി കസറി അബിഷന്‍ ജീവിന്ത്; വൈറലായി കമന്റ്

ചിത്രത്തിലെ അഭിഷന്റെയും അനശ്വരയുടെയും പ്രകടത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

ടൂറിസ്റ്റ് ഫാമിലി സിനിമയുടെ സംവിധായകന്‍ അബിഷന്‍ ജീവിന്തും അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തിയ സിനിമയാണ് വിത്ത് ലവ്. ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ മികച്ച പ്രതികരണങ്ങൾ ആണ് നേടുന്നത്. തമിഴ്നാട്ടിൽ മികച്ച കളക്ഷൻ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ പങ്കുവെച്ചുകൊണ്ടുള്ള നടൻ അബിഷന്‍ ജീവിന്തിൻ്റെ പോസ്റ്റും അതിന് ലഭിച്ച കമന്റുമാണ് വൈറലാകുന്നത്.

ചിത്രം മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 11 കോടിയാണ് നേടിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് നടന്റെ സുഹൃത്ത് കമന്റുമായി എത്തിയത്. 'ജി പേയിൽ 500 എടുക്കാൻ ഉണ്ടാകുമോ എന്നതിൽ നിന്ന് 3 ദിവസത്തിനുള്ളിൽ 11 കോടി വരെ' എന്നാണ് കമന്റ്. ഇതിന് ലവ് ഇമോജി റിപ്ലൈ നൽകികൊണ്ട് അബിഷനും എത്തിയിരുന്നു. ചിത്രത്തിലെ അഭിഷന്റെയും അനശ്വരയുടെയും പ്രകടത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇരുവരുടെയും കെമിസ്ട്രി നന്നായിരിക്കുന്നു എന്നും കമന്റുകൾ ഉണ്ട്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും കയ്യടി വീഴുന്നുണ്ട്. ചിത്രം ആഗോളതലത്തില്‍ റീലീസിനെത്തിയത് ഫെബ്രുവരി ആറിനാണ്.

From “GPay la 500 irukkuma da?”to 11 CR in 3 days. @Abishanjeevinth ♥️♥️♥️♥️♥️ #Withlove https://t.co/DG5WGh5bN5

സ്‌കൂള്‍ കാലവും സൗഹൃദവും പ്രണയമൊക്കെ കോര്‍ത്തിണക്കി റൊമാന്‍റിക് കോമഡി എന്‍റര്‍ടെയ്‌നര്‍ ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വിത്ത് ലവ് എത്തിയത്. രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സിനിമയല്‍ രണ്ടു ഗെറ്റപ്പില്‍ അബിഷനും അനശ്വരയും എത്തുന്നുണ്ട്. മോനിഷ എന്നാണ് അനശ്വര രാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹരീഷ് കുമാര്‍, കാവയ അനില്‍, സച്ചിന്‍ തേനി മുരുകന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മധന്‍ എന്ന നവാഗതനായ സംവിധാകനാണ് ചിത്രം ഒരുക്കിയത്. സൗന്ദര്യ രജനികാന്ത് ആണ് ചിത്രം നിര്‍മിച്ചത്.

Content Highlights: With Love hero Abishan jeevinth scores 11 crores in 3 days post goes viral

To advertise here,contact us