സെയ്യറത് എല്ലാമേ വെെറല്‍!!! മമിത ബൈജു കൈ വെച്ച 'പെറൊട്ടാാാാാ' വൻ ഹിറ്റ്; വീഡിയോ

മമിത ബെജുവിന്‍റെ പുതിയ വെെറല്‍ വീഡിയോ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

തമിഴിൽ തരംഗം തീർക്കുകയാണ് മലയാളികളുടെ സ്വന്തം മമിത ബൈജു. പ്രേമലു, സൂപ്പർ ശരണ്യ എന്നീ മലയാള ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടി ഡ്യൂഡ് എന്ന ചിത്രത്തിലൂടെ കൂടുതല്‍ പ്രിയങ്കരയായി. ഇത് കൂടാതെ വിജയ്‌ക്കൊപ്പമുള്ള ജനനായകൻ, സൂര്യയ്ക്കും ധനുഷിനും ഒപ്പമുള്ള ചിത്രങ്ങൾ എന്നിങ്ങനെ തമിഴ് സിനിമയിൽ കളം നിറയുകയാണ് മമിത.

സിനിമയ്ക്ക് പുറത്തും മമിതയുടെ ഓരോ ആക്ഷനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജനനായകൻ ഓഡിയോ ലോഞ്ചിലെ നാളെ…നാളെ… പാട്ട് ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെങ്കിലും അതും വൈറലായിരുന്നു. മമിതയെ പിന്തുണച്ചും നിരവധി പേർ എത്തിയിരുന്നു. ഇതിനെയെല്ലാം തമാശയായാണ് കാണുന്നതെന്ന മമിതയുടെ പ്രതികരണം കൂടി വന്നതോടെ അതും വലിയ സ്വീകാര്യത നേടി.

ഡ്യൂഡിലെ 'ഊറും ബ്ലഡ്' എന്ന പാട്ടിലെ ഡാൻസ്, പ്രൊമോഷൻ അഭിമുഖങ്ങൾ, ഇവന്റുകളിലെ ഊറും ബ്ലഡ് ഹൂക്ക് സ്‌റ്റെപ് കളിച്ചത്, ജനനായകനിലെ ദളപതി കച്ചേരി പാട്ടിലെ ഡാൻസ് എന്നിങ്ങനെ സിനിമയിലെ മികച്ച പ്രകടനത്തിനൊപ്പം ഇവയും മമിതയ്ക്ക് തമിഴ് മണ്ണിൽ കൂടുതൽ വേരോട്ടം നൽകിയിരിക്കുകയാണ്.

ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് അടുത്തൊരു വൈറൽ ഐറ്റവും എത്തിയിരിക്കുകയാണ്. ഇതൊരു പരസ്യമാണ്. കൊക്കോ കോളയുടെ തമിഴിലുള്ള ഒരു പരസ്യത്തിൽ മമിത 'പെറോട്ടാ….' എന്ന് പറയുന്നതാണ് വൈറലായിരിക്കുന്നത്. പെറോട്ട മാത്രമാണെങ്കിൽ പെറോട്ട എന്നും ഒപ്പം കൊക്കോ കോള കൂടിയുണ്ടെങ്കിൽ അത് പെറോട്ടാ….. ആയി മാറുമെന്നുമാണ് പരസ്യത്തിൽ മമിത പറയുന്നത്. മമിത തന്നെ ശബ്ദം നൽകിയിരിക്കുന്ന പരസ്യത്തിലെ പെറോട്ടാ…. എന്ന നീട്ടിയുള്ള വിളിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Unga elarukum ava #Mamitha ..Ana Enaku Ava..MAMITHAAAAAAAAAAA 🛐🕉❤️ pic.twitter.com/yOXB0dETV0

അതേസമയം, മികച്ച ലൈനപ്പുമായാണ് മമിത പുതിയ വർഷത്തെ വരവേറ്റിരിക്കുന്നത്. മലയാളത്തിലും തമിഴിലും ഏറ്റവും തിരക്കേറിയ അഭിനേതാക്കളിലൊരാളായി മമിത മാറിക്കഴിഞ്ഞു. തമിഴിലെ പ്രോജക്ടുകൾ കൂടാതെ, പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബയൂണിറ്റ് എന്ന ചിത്രത്തിലും മമിതയാണ് നായിക. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് നടന്നുവരികയാണ്.

Content Highlights: Mamitha Baiju's new Poratta-coco cola ad goes viral. Her 'Porattaaaaa' dialogues is all over internet right now

To advertise here,contact us