സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിക്കാൻ ജനനായകൻ നിർമാതാക്കൾ, റിലീസ് ഡേറ്റ് ഉടൻ?; സൂചന നൽകി വിതരണക്കാർ

ഫെബ്രുവരി 10 ചൊവ്വാഴ്ച ജസ്റ്റിസ് പി ടി ആശയുടെ മുൻപാകെ നിർമാതാക്കളുടെ കേസ് പിൻവലിക്കണമെന്നുള്ള റിട്ട് ഹർജി പരിഗണിക്കും

ജനനായകൻ റിലീസ് പ്രതിസന്ധികൾ അവസാനിക്കാറായെന്ന് പുതിയ റിപ്പോർട്ടുകൾ. ടിവികെ നേതാവായി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് ജനനായകൻ. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. എന്നാൽ ഇപ്പോൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ (സിബിഎഫ്‌സി) സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിക്ക് കത്ത് നൽകിയിരിക്കുകയാണ് ജനനായകന്റെ നിർമാതാക്കൾ.

ചിത്രം സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിക്ക് അയക്കാൻ സിനിമയുടെ നിർമാതാക്കൾ തീരുമാനിച്ചു. ഫെബ്രുവരി 10 ചൊവ്വാഴ്ച ജസ്റ്റിസ് പി.ടി. ആശയുടെ മുമ്പാകെ സിനിമയുടെ നിർമാതാക്കളുടെ കേസ് പിൻവലിക്കണമെന്നുള്ള റിട്ട് ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ചിത്രം ഫെബ്രുവരി 20 അല്ലെങ്കിൽ 26 ന് പുറത്തിറക്കാൻ ആണ് നിർമാതാക്കൾ പദ്ധതിയിടുന്നത്. നേരത്തെ സെൻസർ ബോർഡ് നിർദ്ദേശിച്ച ചില മാറ്റങ്ങളിൽ വിയോജിച്ചാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിനിമയുടെ സുഗമമായ റിലീസിനായി ബോർഡിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാനാണ് ഇപ്പോൾ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ കേരള, ഓവർസീസ് വിതരണക്കാരും റിലീസുമായി ബന്ധപ്പെട്ടുള്ള ചില സൂചനകൾ നൽകുന്നുണ്ട്. ചിത്രം ഫെബ്രുവരി അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം.

The counsel for KVN Productions has informed the Madras High Court Registry that the production house intends to withdraw the writ petition related to actor Vijay’s film Jananayagan. Advocate Vijayan Subramanian submitted a letter to this effect on behalf of the company.The…

സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: Jana Nayagan producer to withdraw writ petition from Madras High Court

To advertise here,contact us