അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ രണ്ട് ദിവസത്തെ കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്.
രണ്ട് ദിവസം പിന്നിടുമ്പോൾ 1.36 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള കളക്ഷൻ. സിനിമ കേരളത്തിൽ നിന്ന് 50 ലക്ഷത്തിന് മുകളിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കർണാടകയിൽ നിന്ന് 16 ലക്ഷവും തമിഴ്നാട്ടിൽ നിന്ന് 10 ലക്ഷവും ഓവർസീസ് മാർക്കറ്റിൽ നിന്ന് 30.30 ലക്ഷവുമാണ് സിനിമയുടെ നേട്ടം. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ. 1.96 കോടിയായി. മൂന്നാം ദിനമായ ഇന്ന് വലിയ കുതിപ്പാണ് സിനിമയ്ക്ക് കളക്ഷനിൽ ഉണ്ടാകുന്നത് എന്നാണ് ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത്. സിനിമയിലെ ജയറാമിന്റെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. വിന്റേജ് ജയറാമിന്റെ കംബാക്ക് എന്നാണ് എല്ലാവരുടെയും കമന്റുകൾ.
Excellent Saturday for #AshakalAayiram at world wide Box-office 👏👏2 Days Ww Box-office update :-🔹Kerala : 1.36 Cr🔹Karnataka : 16 Lakhs🔹Tamilnadu : 10 Lakhs🔹Rest of India : 4 LakhsTotal Domestic : 1.66 CrOverseas : $33450 / INR 30.30 LakhsTotal Ww = 1.96… pic.twitter.com/xxO2IyM0Na
സിനിമയുടെ തിരക്കഥയ്ക്കും കാളിദാസിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്. ഒരു പക്കാ ഫാമിലി കോമഡി ഡ്രാമയാണ് എന്നാണ് അഭിപ്രായങ്ങൾ. 2018 എന്ന ഇൻഡിസ്ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്.
ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ഷഫീഖ് വി ബി എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനൽ ദേവ് ആണ്. ആശകൾ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, എഡിറ്റർ : ഷഫീഖ് പി വി, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Jayaram film ashakal aayiram 2 days box office collection report