വീണ്ടും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മഞ്ജു വാര്യർ; സിത്താരയുടെ പുതിയ പാട്ടിൽ അഭൗമ സൗന്ദര്യവുമായി നടി

മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വെെറലായത്

വീണ്ടും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മഞ്ജു വാര്യർ; സിത്താരയുടെ പുതിയ പാട്ടിൽ അഭൗമ സൗന്ദര്യവുമായി നടി
dot image

നടി മഞ്ജു വാര്യരുടെ ഓൺ സ്‌ക്രീൻ പ്രസൻസ് പോലെ തന്നെ ഏറെ ശ്രദ്ധ നേടുന്നവയാണ് പുതിയ ഫാഷൻ പരീക്ഷണങ്ങളും ലുക്കുകളും. വലിയ ആഡംബരങ്ങളില്ലാതെ, സിംപിൾ കാഷ്വൽ ലുക്കിലോ അല്ലെങ്കിൽ അൽപം സ്റ്റൈലിഷ് ലുക്കിലോ ആണ് മഞ്ജു വാര്യർ എത്താറുള്ളത്.

നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അതിവേഗം പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. പ്രായത്തെ തോൽപിക്കുന്ന സൗന്ദര്യം, ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്നിങ്ങനെയാണ് മിക്ക ചിത്രങ്ങളിലും കമന്റായി വരാറുള്ളത്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രവും സമാനമായ കമന്റുകൾ നേടുകയാണ്.

Manju warrier

ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് മലബാറിക്കസിന്റെ ഏലലംകിളി എന്ന പുതിയ ഗാനത്തിൽ മഞ്ജു വാര്യരും ഭാഗമായിരുന്നു. പാട്ടിന്റെ വീഡിയോയുടെ അവസാന ഭാഗത്താണ് സർപ്രൈസായി മഞ്ജു എത്തിയത്. നേരിയ ചുവപ്പ് കര കൂടിച്ചേർന്ന സാരിയിൽ അതീവ സുന്ദരിയായാണ് മഞ്ജു വാര്യർ പാട്ടിലെത്തിയിരുന്നത്.

ആ ലുക്കിലുള്ള ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേരളീയതനിമയും അഭൗമമായ സൗന്ദര്യവും കലർന്ന് അതിമനോഹരയായിക്കുന്നു എന്നാണ് നിരവധി പേർ കമന്റുകളിൽ പറയുന്നത്. ഏറ്റവും ലളിതമായി എന്നാൽ അതീവ ഗാംഭീര്യം തോന്നുന്ന രീതിയിലാണ് നടിയുടെ പുതിയ ലുക്ക് എന്നും കമന്റുകളുണ്ട്.

അതേസമയം, ഏലലംകിളി എന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. തമിഴും മലയാളവും കലർന്നാണ് പാട്ടിലെ വരികൾ വന്നിരിക്കുന്നത്. സിത്താരയും പ്രോജക്ട് മലബാറിക്കസിലെ മറ്റ് അംഗങ്ങളും എത്തുന്നുണ്ട്.

Content Highlights : Manju Warrier's new look from Sithara's Elelam Kili song goes viral

dot image
To advertise here,contact us
dot image