മലയാളി സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ 'തുടക്കം'. സിനിമയുടെ അപ്പ്ഡേറ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ വിസ്മയ മോഹൻലാലിനെക്കുറിച്ച് പറയുകയാണ് നടൻ ജഫാർ ഇടുക്കി. മായയ്ക്കൊപ്പം കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നുവെന്നും മോഹൻലാലിൻറെ മകൾ ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ജാഫർ പറഞ്ഞു. മായ വളരെ നല്ല കുട്ടിയാണെന്നും നടൻ കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഇതൊരു സീരിയസ് പടമാണ് , കോമഡി പടം ഒന്നും അല്ല. ലാൽ സാറിന്റെ മോളായിട്ടുള്ള കോമ്പിനേഷൻ ആയിരുന്നു. ഞാൻ ഒരു പാവത്താൻ പൊലീസുക്കാരൻ ആണ് സിനിമയിൽ. ആരെയും തല്ലുകയോ കൊല്ലുകയോ ഒന്നും ഇല്ല. മായാ, ആ കുട്ടി അടിപൊളിയാണ്. എനിക്ക് ആ കുട്ടി ആരാണ് എന്നറിയില്ലായിരുന്നു. സിനിമക്ക് വിളിക്കുമ്പോഴും അവിടെ ചെല്ലുമ്പോഴും എനിക്ക് അറിയില്ല ആ കുട്ടിയെ. അവിടെ ചെന്നപ്പോഴാണ് ഈ കൊച്ചാണ്, ലാൽ സാറിന്റെ മോളാണ് നായിക എന്നറിഞ്ഞത്. ഞാൻ കരുതിയത് ലാൽ സാറിന്റെ മോൾ റൈറ്ററും ജൂഡ സാർ സംവിധായകനും എന്നാണ്. പിന്നീടാണ് അറിയുന്നത് നായിക ആണെന്ന്. മിടുക്കിയാണ്. യൂണിഫോമിൽ ഫോട്ടോ എടുക്കാൻ അനുവാദം എല്ലാം തന്നു. നന്നായി വരും; ജാഫർ ഇടുക്കി പറഞ്ഞു.
അതേസമയം, വിസ്മയയുടെ തുടക്കത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സിനിമ ഓണത്തിന് തിയേറ്ററിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Content Highlights: Jaffer Idukki recently shared his thoughts on Mohanlal's daughter, Vismaya, in an interview, expressing admiration for her upbringing.