പെട്ടന്നുണ്ടായ സ്ട്രോക്ക്, ഇടത് വശത്ത് ബുദ്ധിമുട്ടുകൾ ഉണ്ട്, ഷുക്കൂർ വക്കീലിന് വേണ്ടി പ്രാർത്ഥിക്കണം; സഹോദരൻ

'ഷുക്കൂർ വക്കീലിന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്'

പെട്ടന്നുണ്ടായ സ്ട്രോക്ക്, ഇടത് വശത്ത് ബുദ്ധിമുട്ടുകൾ ഉണ്ട്, ഷുക്കൂർ വക്കീലിന് വേണ്ടി പ്രാർത്ഥിക്കണം; സഹോദരൻ
dot image

രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് സിനിമയിലെ ഷുക്കൂര്‍ വക്കീലിനെ ആരും മറന്നു കാണില്ല. സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഷുക്കൂർ ഒരു വക്കീലാണ്. ഇപ്പോഴിതാ സ്ട്രോക്ക് മൂലം നടിനിപ്പോൾ ചികിത്സയിലാണ് എന്ന വാർത്തയാണ് എത്തുന്നത്. ഷുക്കൂറിന്റെ സഹോദരൻ മുനീർ അൽവഫയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പിണക്കുവെച്ചു കൊണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് — സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു. ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂർണ്ണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി,' എന്നാണ് സൊസിലെ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് ഇദ്ദേഹം പറയുന്നത്.

'എന്റെ നാട്ടുകാർ, സുഹൃത്തുക്കൾ, ഷുക്കൂറിന്റെ സുഹൃത്തുക്കൾ, നാട്ടുകാർ, ബന്ധുക്കൾ അവനെ അറിയുന്ന എല്ലാവരോടും അപേക്ഷിക്കാനുള്ളത‍് എന്റെ ജേഷ്ഠൻ പെട്ടന്ന് സുഖം പ്രാപിച്ച് പൂർവ സ്ഥിതിയിലേക്ക് വരാനായി എല്ലാവരും പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. 'അദ്ദേഹത്തിന്റെ എഴുത്തുകൊണ്ടോ വാക്കുകൾകൊണ്ടോ പ്രവൃത്തികൊണ്ടോ നിങ്ങൾക്ക് ചിലപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാകാം. അങ്ങനെ ആർക്കെങ്കിലും മനസിൽ ഒരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്ത് കൊടുക്കണമെന്ന് കൂടി ഈ സാഹചര്യത്തിൽ ഞാൻ അപേക്ഷിക്കുന്നു. സുഖം പ്രാപിച്ച് പൂർവ സ്ഥിതിയിലേക്ക് വരാനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിർത്തുന്നു'; അദ്ദേഹം കൂട്ടിച്ചേർത്തു.

ന്നാ താൻ കേസ് കൊട് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മന്ത്രിയുടെ വാദത്തിന് എത്തിയ അഡ്വ. ഷുക്കൂര്‍. കാസര്‍ഗോഡുകാരനായ ഇദ്ദേഹം തന്റെ സ്വന്തം പേരിലാണ് സിനിമയിൽ എത്തിയത്. വക്കീലിന്റെ ആദ്യ സിനിമയായിരുന്നു ഇത്.

Content Highlights:  advocate Shukoor, known for his role in Nna Thaan Case Kodu, has suffered a stroke. His brother confirmed the news to the media.He is currently undergoing treatment in the hospital.

dot image
To advertise here,contact us
dot image