'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ പ്രശാന്ത് ഈഴവൻ പ്രഥമ പി കെ റോസി ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. മുന്നോക്ക സംവരണത്തെ (ഇ ഡബ്ലിയു എസ്) കേരളത്തിൻ്റെ സാമൂഹ്യ പശ്ചാത്തലത്തിൽ പി കെ റോസി ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
സിനിമയെ സാമൂഹിക പരിവർത്തനത്തിനുള്ള സന്ദേശമായി അവതരിപ്പിക്കുകയാണ് പ്രശാന്ത് ഈ സിനിമയിലൂടെ ചെയ്യുന്നത്. ധാരാളം സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള പ്രശാന്ത് ഈഴവൻ്റെ സ്വതന്ത്ര സംവിധാനത്തിലെ ആദ്യ സിനിമയാണ് 'ഒരു ജാതി പിള്ളേരിഷ്ട'. മുന്നോക്ക സംവരണം നടപ്പാക്കിയതിൻ്റെ പശ്ചാത്തലത്തിൽ ദളിത് - ബഹുജൻ വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് സിനിമയുടെ പ്രമേയം.
25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കൊടുങ്ങല്ലൂർ മാടത്തിങ്കൾ പുഷ്പാകരൻ - ബേബി ദമ്പതികളുടെ മകനായ പ്രശാന്ത് ഈഴവൻ, AISF മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റായും, കാലിക്കറ്റ് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തികൂടിയാണ്.
Content Highlights: Malayalam director Prashanth Ezhavan has been awarded the PK Rossi Film Award for his work in cinema.