തിയേറ്ററിൽ എല്ലാവരെയും ഭയപ്പെടുത്തി, ഒടിടിയിലും അത് ആവർത്തിക്കുമോ?; സ്ട്രീമിങ് ഡേറ്റുമായി മാത്യു തോമസ് ചിത്രം

തിയേറ്ററിലെന്നപോലെ ഒടിടിയിലും സിനിമയ്ക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്'. ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഒക്ടോബർ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ തിയേറ്ററിൽ നിന്നും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

ഫെബ്രുവരി ആറ് മുതൽ നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. തിയേറ്ററിലെന്നപോലെ ഒടിടിയിലും സിനിമയ്ക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. മാത്യു തോമസിൻ്റെ കരിയറിലെ തന്നെ മികച്ച ആഗോള ബോക്സ് ഓഫീസ് ഓപ്പണിംഗിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിമൽ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി.

#NellikkampoyilNightriders (Malayalam) streaming from FEB 6 on @zee5malayalam#OTT_AD_SQUAD pic.twitter.com/yXx8GzJmKT

ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Mathew Thomas film Knight Riders movie OTT streaming date announced

To advertise here,contact us