ധ്രുവനച്ചത്തിരം ഈ വർഷമെങ്കിലും വരുമോ?; ആരാധകന്റെ ചോദ്യത്തിന് ചിരിപ്പിക്കുന്ന മറുപടിയുമായി ഗൗതം മേനോൻ

ഒരു അഭിമുഖത്തിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഗൗതം മേനോൻ പറഞ്ഞിരുന്നു

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ഒരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ഗൗതം മേനോൻ.

'എനിക്ക് സ്കെച്ച് വെക്കുകയാണോ. പടം ഉറപ്പായും റിലീസാകും അതിനെക്കുറിച്ചുള്ള അനൗൺസ്‌മെന്റ് മറ്റൊരു വേദിയിൽ ഉണ്ടാകും. ഉടൻ തന്നെ സിനിമ വരും. ഈ വർഷം തന്നെ സിനിമ വരും'. സിനിമയിൽ 25 വർഷം പൂർത്തിയായ വേളയിൽ നടത്തിയ കോൺസെർട്ടിൽ വെച്ചായിരുന്നു ഗൗതം മേനോൻ ഇക്കാര്യം പറഞ്ഞത്. ധ്രുവനച്ചത്തിരം എന്ന് പുറത്തിറങ്ങും എന്ന ആരാധകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു അഭിമുഖത്തിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാനുള്ള ചർച്ചകൾ നടക്കുകയാണെന്നും ഗൗതം മേനോൻ പറഞ്ഞിരുന്നു. ‘ധ്രുവനച്ചത്തിരം മാത്രമാണ് ഇപ്പോള്‍ എന്റെ മുന്നിലുള്ള ഒരേയൊരു സിനിമ. സംവിധായകന്‍ എന്ന നിലയിലോ, നടന്‍ എന്ന നിലയിലോ പുതിയ സിനിമകളൊന്നും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. ഈ ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ പൂർണ്ണമായി അധ്വാനിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളൊക്കെ പരിഹരിച്ചു വരുന്നു എന്റെ കൂടെയുള്ള ഇന്‍വെസ്റ്റര്‍മാരോടും പാര്‍ട്ണര്‍മാരോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവരുടെ പിന്തുണയും ഒപ്പമുണ്ട്. അധികം വൈകാതെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് തന്നെയാണ് കരുതുന്നത്,' എന്ന് ഗൗതം മേനോൻ പറഞ്ഞു. യൂട്യൂബ് റിവ്യൂവര്‍ പ്രശാന്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Fan: When #DhruvaNatchathiram gonna release❓#GVM: Enna enake sketch ah😀. I'm gonna announce it soon in a bigger stage. Miga Viraivil varum⌛Fan: Miga Viraivil nah,...This year or Next year👊😂GVM: Enaku therinju Miga Viraivil nah indha year than😁 pic.twitter.com/ouC0mJJ81h

2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.

Content Highlights: Gautham menon's funny reply to a fan who asked about dhruvantchathiram goes viral

To advertise here,contact us