ആദ്യം കണ്ടത് സാംപിൾ, ഇതല്ലേ വെടിക്കെട്ട്... ധുരന്ദർ- ദി റിവജ് ടീസർ വേറെ ലെവൽ

രൺവീർ ചിത്രം ധുരന്ദറിന്റെ ടീസർ പുറത്തിറങ്ങി

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. ആദ്യ ഭാഗം വെറും സാമ്പിൾ ആണെന്നും ഇതല്ലേ വെടിക്കെട്ട് എന്നുമാണ് ആരാധകർ പറയുന്നത്.

ധുരന്ദർ- ദി റിവജ് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.

'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത്.

സമീപ കാലത്തതായി തുടരെ പരാജയങ്ങൾ മാത്രമായിരുന്നു ബോളിവുഡിന് ലഭിച്ചിരുന്നത്. ഒരു കാലത്ത് വലിയ വിജയം കൊയ്ത്തിരുന്ന ബോളിവുഡ് പരാജയവും രുചിച്ചിരുന്നു. ബിഗ് ബജറ്റിൽ ഇറങ്ങിയ സൂപ്പർ സ്റ്റാർ ചിത്രങ്ങൾ എല്ലാം തന്നെ മുടക്കുമുതൽ പോലും നേടാതെ തിയേറ്റർ ഒഴിഞ്ഞു. ഇപ്പോഴിതാ ധുരന്ദറിലൂടെ ബോളിവുഡ് പഴയ ഫോമിലേക്ക് എത്തിയിരിക്കുകയാണ്.

Content Highlights: The teaser of Ranveer's film Dhurandar is out.

To advertise here,contact us