അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള മോഹൻലാലിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മുരളി ഗോപി ആയിരുന്നു ആ സിനിമയുടെ തിരക്കഥയ്ക്ക് പിന്നിൽ. ലൂസിഫർ എന്നായിരുന്നു ആ കഥയുടെയും പേര്. ഇപ്പോഴിതാ ഈ കഥയെക്കുറിച്ച് മനസുതുറക്കുകയാണ് നടനും എഴുത്തുകാരനുമായ മുരളി ഗോപി. ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.
ഇപ്പോൾ പ്രേക്ഷകർ കണ്ട ലൂസിഫറിനെ കൂടാതെ മറ്റൊരു കഥ കൂടി തന്റെ പക്കൽ ഉണ്ടെന്ന് പറയുകയാണ് മുരളി ഗോപി. 'എന്റെ നോട്ട്പാഡിൽ ഞാൻ എഴുതിയിട്ട രണ്ട് വൺ ലൈനുകൾ ആണ് അത്. രണ്ടിന്റെയും പേര് ലൂസിഫർ എന്നായിരുന്നു. അതിൽ ഒന്നിന്റെ പേര് ലൂസിഫർ-ബഹുരൂപി എന്നായിരുന്നു. മറ്റേത് ലൂസിഫർ-വലംകൈ. അതിൽ ലൂസിഫർ വലംകൈ ആണ് നമ്മൾ കണ്ട മോഹൻലാലിന്റെ ലൂസിഫർ ഫ്രാഞ്ചൈസി ആയി മാറിയത്. ഇപ്പോഴും ആന്റണി പെരുമ്പാവൂർ കാണുമ്പോൾ പറയാറുണ്ട് മറ്റേ ലൂസിഫർ നമുക്ക് ചെയ്യണം എന്ന്. അത് വരുന്നുണ്ടെങ്കിൽ അത് വേറെ ഒരു വർക്ക് ആയിട്ടാകും പ്ലാൻ ചെയ്യുക', നടന്റെ വാക്കുകൾ.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ സിനിമയാണ് ലൂസിഫർ. ഒരു പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായി ഒരുങ്ങിയ സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടിയുടെ ബിസിനസ് നേട്ടമായിരുന്നു കൈവരിച്ചത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.
#MuraliGopy on the other #Lucifer movie with #Mohanlal planned with late #RajeshPillai#Empuraan#Azrael pic.twitter.com/pVcm9yPjdI
പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മോഹൻലാൽ, പൃഥ്വി എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന് തുടങ്ങി വലിയ താരനിര തന്നെ എമ്പുരാനില്‍ അണിനിരന്നിരുന്നു.
Content Highlights: Actor murali gopi talks about the other lucifer version different from mohanlal film