നല്ല 'അർത്ഥവർത്തായ' പേര്.. അതിരടിയിലെ വിനീതിനെ കാണുമ്പോൾ തണ്ണീർ മത്തനിലെ രവിസാറിനെ ഓർമ വരുന്നുണ്ടോ?

വിനീതിന്റെ ക്യാരക്ടർ ലുക്ക് കണ്ടിട്ട് തണ്ണീർ മത്തൻ ദിനങ്ങളിലെ രവി പദ്മനാഭൻ എന്ന വേഷത്തിന്റെ സാമ്യം ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

നല്ല 'അർത്ഥവർത്തായ' പേര്.. അതിരടിയിലെ വിനീതിനെ കാണുമ്പോൾ തണ്ണീർ മത്തനിലെ രവിസാറിനെ ഓർമ വരുന്നുണ്ടോ?
dot image

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സിനിമയിലെ വിനീത് ശ്രീനിവാസന്റെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിലെ വിനീതിന്റെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാറും, ഹാഷും മാത്രമാണ് സൂചന നൽകിയിരിക്കുന്നത്.

വിനീതിന്റെ ക്യാരക്ടർ ലുക്ക് കണ്ടിട്ട് തണ്ണീർ മത്തൻ ദിനങ്ങളിലെ രവി പദ്മനാഭൻ എന്ന വേഷത്തിന്റെ സാമ്യം ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. പേര് വെളിപ്പെടുത്താത്തതുകൊണ്ട് തന്നെ ആരാധകർ നിരാശയിലാണ്. മെയ് 14 നാണ് ചിത്രം ആഗോളതലത്തിൽ റിലീസിന് എത്തുന്നത്.നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍. നേരത്തെ ചിത്രത്തിലെ ബേസില്‍ ജോസഫിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തു വന്നിരുന്നു.

സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: The new character poster featuring Vineeth Sreenivasan from Athiradi has been revealed.

dot image
To advertise here,contact us
dot image