ബോളിവുഡിന്റെ ബാദ്ഷ എന്നറിയപ്പടുന്ന നടനാണ് ഷാരൂഖ് ഖാൻ. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും നിരവധി ആരാധകരുള്ള നടനാണ് അദ്ദേഹം. എന്നാൽ ഒരിക്കൽ ഷാരൂഖ് ഖാന്റെ താരമൂല്യത്തിന് ചെറിയ ഒരു ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. 2000 ന്റെ തുടക്കത്തില്‍ ഹൃത്വിക് റോഷന് എന്ന പുത്തന്‍ താരത്തിന്റെ കടന്നു വരവിലായിരുന്നു അത് സംഭവിച്ചത്. ഇരുതാരങ്ങളും തമ്മിൽ പ്രശ്നത്തിലാണെന്നും നേരിൽ കണ്ടാൽ അടിയുണ്ടാകും എന്ന് വരെ അന്ന് മാധ്യമങ്ങൾ എഴുതി. ഇപ്പോഴിതാ ഷാരൂഖും ഹൃത്വിക് റോഷനും നേരിൽ കണ്ടപ്പോഴുള്ള നിമിഷത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഹോട്ടല്‍ വ്യവസായിയായ എഡി സിങ്.
'ഹൃത്വിക് ഉദിച്ചുയരുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ വലിയ താരമായി മാറിയിരുന്നു. ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും തമ്മില്‍ വലിയ അടിയുള്ളതായി മാധ്യമങ്ങള്‍ എഴുതിയിരുന്നു. ഷാരൂഖ് ഖാനാണ് താര രാജാവ്. ആ ഇടം തട്ടിയെടുക്കാന്‍ വന്ന പുതിയ രാജാവായാണ് ഹൃത്വിക്കിനെ അവതരിപ്പിച്ചത്. ഇരുവരും കണ്ടാല്‍ അടിയാകുമെന്ന് വരെ പറഞ്ഞു. ഒരു രാത്രി, ഷാരൂഖ് ഖാന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ റസ്റ്റോറന്റിലേക്ക് അപ്രതീക്ഷിതമായി ഹൃത്വിക് റോഷന് കടന്നു വന്നു. എല്ലാവര്ക്കും അവര്‍ക്കിടയിലുള്ള പോരിനെക്കുറിച്ച് അറിയാമായിരുന്നു.
ഹൃത്വിക് നടന്ന് അകത്തേക്ക് വന്നു. അത് കണ്ടതും ഷാരൂഖ് ഖാന് എഴുന്നേറ്റു. റസ്റ്റോറന്റിലുണ്ടായിരുന്നവരെല്ലാം ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കുമറിയില്ല. ഇരുവരും തമ്മില്‍ അടിയുണ്ടാകുമെന്നാണ് മിക്കവരും കരുതിയത്. ഹൃത്വിക്കിനോട് ഇറങ്ങിപ്പോകാന്‍ ഷാരൂഖ് പറയുമെന്ന് പലരും കരുതി. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ഷാരൂഖ് ഹൃത്വിക്കിന്റെ അടുത്തേക്ക് ചെല്ലുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു. ഹൃത്വിക്കിന്റെ വിജയത്തില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ് ഷാരൂഖ് അഭിനന്ദിച്ചു. ഹൃത്വിക്കും അതേ സ്നേഹത്തോടെയാണ് സംസാരിച്ചത്', എഡി സിങ്ങിന്റെ വാക്കുകൾ.
കഹോന പ്യാര് ഹേ എന്ന സിനിമയിലൂടെയാണ് ഹൃത്വിക് സൂപ്പർതാരമായി വളരുന്നത്. രാകേഷ് റോഷൻ സംവിധാനം ചെയ്ത സിനിമ വമ്പൻ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. സിനിമയുടെ വിജയത്തോടെ ഹൃത്വിക് ഒറ്റ രാത്രി കൊണ്ട് സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. അമീഷാ പട്ടേൽ നായികയായി എത്തിയ സിനിമയിൽ ഇരട്ട വേഷത്തിലാണ് ഹൃത്വിക് എത്തിയത്.
Content Highlights: meeting between shahrukh and hrithik roshan when media called them as enemies