രാം ചരണത്തിന് ഇരട്ടക്കുട്ടികൾ; ആശുപത്രിയ്ക്ക് മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷം, ആരാധന അതിരുകടന്നെന്ന് വിമർശനം

പടക്കം പൊട്ടിക്കുന്നതിനോടൊപ്പം നാസിക് ഡോള്‍ പോലുള്ള കലാപരിപാടികളും ആശുപത്രിയുടെ മുന്നില്‍ ആരാധകർ സംഘടിപ്പിച്ചു.

തെലുങ്ക് സൂപ്പർതാരം രാം ചരണിനും ഭാര്യ ഉപാസന കോണ്ടിലേലയ്ക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ ആഘോഷിച്ച് ആരാധകർ. ആശുപത്രയ്ക്ക് മുന്നിൽ നടനെ കാണാനും സംസാരികാനും എത്തിയ ആളുകൾക്ക് ഇടയിലൂടെ തന്റെ ആദ്യ മകളായ രണ്ടു വയസുകാരിയെയും കൊണ്ട് പോകാൻ കഷ്ടപ്പെടുന്ന നടന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയ്ക്ക് മുന്നിൽ നടന്റെ ആരാധകർ പടക്കം പൊട്ടിച്ചത്. ആരാധന അതിര് കടന്ന് ഭ്രാന്തായെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

പടക്കം പൊട്ടിക്കുന്നതിനോടൊപ്പം നാസിക് ഡോള്‍ പോലുള്ള കലാപരിപാടികളും ആശുപത്രിയുടെ മുന്നില്‍ ആരാധകർ സംഘടിപ്പിച്ചു. നടന്റെ ചിത്രമുള്ള കൊടി വീശിയാണ് ആഹ്‌ളാദ പ്രകടനം ഉണ്ടായിരുന്നത്. ഇതിനെതിരെയെല്ലാം വലിയ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആശുപത്രി ആണെന്ന സാമാന്യ ബോധം ആരാധകർക്ക് നഷ്ടമായെന്നാണ് വിമർശനങ്ങൾ.

#WATCH | Fans celebrate outside the Apollo Hospitals at Jubilee Hills in Hyderabad as Actor Ram Charan and his wife Upasana Kamineni become parents to twins. Actor Chiranjeevi also arrived to meet the couple and see the newly born twins. pic.twitter.com/aTIxa53yRI

അതേസമയം, രാം ചരണിന്‍റെ അച്ഛനും നടനുമായ ചിരഞ്ജീവിയാണ് കുഞ്ഞുപിറന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മുത്തച്ഛൻ എന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്നാണ് ചിരഞ്ജീവി കുറിച്ചത്. അമ്മയും രണ്ട് കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. 2012ലാണ് ഉപാസനയും രാം ചരണും വിവാഹിതരാവുന്നത്. 2023ലാണ് ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. ക്ലിൻ കാര എന്നാണ് മകൾക്ക് പേര് നൽകിയത്. 2025 ദീപാവലി സമയത്താണ് ഉപാസന രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷം കുടുംബം ആരാധകരെ അറിയിച്ചത്.

Content Highlights: Ram Charan's fans celebrate the arrival of his twins with firecrackers in front of the hospital, drawing criticism.

To advertise here,contact us