അപ്പ എന്താ കുമ്പിടിയാണോ?, ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർക്കുന്നു: കാളിദാസ് ജയറാം

'അടുത്ത വീട്ടിലെ പയ്യനെപ്പോലെയോ സ്വന്തം വീട്ടിലെ അംഗത്തെ പോലെയോ ആണ് നടനായ ജയറാമിനെ ആളുകൾ കാണുന്നത്'

അപ്പ എന്താ കുമ്പിടിയാണോ?, ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർക്കുന്നു: കാളിദാസ് ജയറാം
dot image

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‌തെന്ന വാർത്തയോട് പ്രതികരിച്ച് മകനും നടനുമായ കാളിദാസ് ജയറാം.വാർത്ത കണ്ടപ്പോൾ അച്ഛൻ എന്താ കുമ്പിടിയാണോയെന്ന് താൻ ചിന്തിച്ചുപോയെന്നും ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർന്നുപോകുന്നു എന്നും കാളിദാസ് പറഞ്ഞു. വരാനിരിക്കുന്ന പുതിയ സിനിമയായ ആശകൾ ആയിരത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

'അടുത്ത വീട്ടിലെ പയ്യനെപ്പോലെയോ സ്വന്തം വീട്ടിലെ അംഗത്തെ പോലെയോ ആണ് നടനായ ജയറാമിനെ ആളുകൾ കാണുന്നത്. ഏതെങ്കിലും ജയറാം സിനിമയുടെ റഫറൻസ് ഇല്ലാതെ നമ്മുടെ ഒരു ദിവസം മുന്നോട്ടുപോകില്ല. അതുകൊണ്ടായിരിക്കാം ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളിൽ അപ്പയുടെ പേര് ചേർന്നുപോകുന്നത്. ഇന്നത്തെ ഒരു വാർത്ത കണ്ടപ്പോൾ, അപ്പ കുമ്പിടിയാണെന്ന് ഞാൻ വിചാരിച്ചു. എങ്ങനെ രണ്ട് സ്ഥലങ്ങളിൽ ഒരേ സമയത്ത് പ്രത്യക്ഷപ്പെടാൻ പറ്റുമെന്ന് ആലോചിച്ചു', കാളിദാസിന്റെ വാക്കുകൾ. കഴിഞ്ഞദിവസം ചെന്നൈയിലെ വീട്ടിലെത്തി ജയറാമിനെ ചോദ്യംചെയ്തുവെന്നായിരുന്നു വെള്ളിയാഴ്ച പുറത്തുവന്ന വിവരം. സ്വർണ്ണപ്പാളികൾ എന്തുചെയ്തുവെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്ന് ജയറാം മൊഴി നൽകിയതായാണ് സൂചന.

തുടർന്ന് ജയറാമിന് അന്വേഷണസംഘം ക്ലീന്‍ചിറ്റ് നൽകി. നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് എസ്‌ഐടി നിലപാട്. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ജയറാമിന്റെ മൊഴിയില്‍ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ലെന്നും എസ്‌ഐടി നിഗമനം. ജയറാം കുറ്റപത്രത്തില്‍ പ്രധാന സാക്ഷികളില്‍ ഒരാളാകും.

അതേസമയം, ആശകൾ ആയിരം ഫെബ്രുവരി ആറിന് പുറത്തിറങ്ങും. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Content Highlights: Kalidas jayaram responds to the controversies surrounding actor jayaram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us