അനുഭവിച്ചത് ഏറ്റവും വലിയ വേദന, നടക്കാൻ പോലും കഴിഞ്ഞില്ല; ബോർഡർ 2 ഷൂട്ടിനിടെ പറ്റിയ അപകടത്തെക്കുറിച്ച് നടൻ വരുൺ

'അതിൽ നിന്ന് ഞാൻ ഇപ്പോഴും സുഖം പ്രാപിച്ചുവരുന്നു. അന്നത്തെ ദിവസം മുന്നോട്ടുകൊണ്ടുപോകാൻ എന്നെ സഹായിച്ച എൻ്റെ ടീമിന് നന്ദി'

അനുഭവിച്ചത് ഏറ്റവും വലിയ വേദന, നടക്കാൻ പോലും കഴിഞ്ഞില്ല; ബോർഡർ 2 ഷൂട്ടിനിടെ പറ്റിയ അപകടത്തെക്കുറിച്ച് നടൻ വരുൺ
dot image

ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോൾ, അക്ഷയ് ഖന്ന, ജാക്കി ഷ്‌റോഫ് തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ഹിറ്റ് സിനിമയാണ് ബോർഡർ. 1997 ൽ പുറത്തിറങ്ങിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കിയിരിക്കുകയാണ്. ബോർഡർ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായ കേണൽ ഹോഷിയാർ സിങ് ദഹിയയെ അവതരിപ്പിച്ചത് വരുൺ ധവാനാണ്. സിനിമയുടെ ചിത്രീകരണത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വരുൺ ഇപ്പോൾ.

ബോർഡർ 2 ചിത്രീകരണത്തിനിടയിൽ തനിക്ക് ടെയിൽബോണിന് പരിക്കേൽക്കുകയും ഹെയർലൈൻ ഫ്രാക്ചർ സംഭവിക്കുകയും ചെയ്തതായി വരുൺ ധവാൻ പറഞ്ഞു. ഇപ്പോഴും ചികിത്സയിലാണെങ്കിലും, ഈ ബുദ്ധിമുട്ടുകൾ ബോർഡർ 2-ലെ തൻ്റെ യാത്രയെ അവിസ്മരണീയമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബോർഡർ 2-ൽ എനിക്ക് സംഭവിച്ച ഏറ്റവും വലിയ പരിക്ക്. ക്യാമറയിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ എൻ്റെ ടെയിൽബോൺ ഒരു പാറയിൽ ശക്തിയായി ഇടിച്ചു. ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദനയായിരുന്നു അത്. ടെയിൽബോണിന് ഒരു ഹെയർലൈൻ ഫ്രാക്ചർ സംഭവിച്ചിട്ടുണ്ട്. അതിൽ നിന്ന് ഞാൻ ഇപ്പോഴും സുഖം പ്രാപിച്ചുവരുന്നു. അന്നത്തെ ദിവസം മുന്നോട്ടുകൊണ്ടുപോകാൻ എന്നെ സഹായിച്ച എൻ്റെ ടീമിന് നന്ദി. എനിക്ക് നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല, പക്ഷേ ഞങ്ങൾ മുന്നോട്ട് പോയി. ഈ യാത്രക്ക് നന്ദി', വരുൺ ധവാന്റെ വാക്കുകൾ.

സിനിമയുടെ ആദ്യം പുറത്തുവന്ന ട്രെയിലറിന് മോശം പ്രതികരണങ്ങളും നിറയെ ട്രോളുകളും ലഭിച്ചിരുന്നു. ഇതോടെ സിനിമ മോശമാകും എന്നാണ് എല്ലാവരും വിധിയെഴുതിയിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര അഭിപ്രായം ആണ് സിനിമ നേടുന്നത്. സിനിമയുടെ ട്രെയ്‌ലർ പ്രേക്ഷകരെ പറ്റിച്ചെന്നും യഥാർത്ഥത്തിൽ സിനിമ നല്ലതെന്നുമാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. മികച്ച സിനിമയാണ് ബോർഡർ 2 എന്നും ആദ്യ ഭാഗത്തിന്റെ പേരിനെ നശിപ്പിക്കാതെ സിനിമ മുന്നോട്ട്പോകുന്നു എന്നാണ് അഭിപ്രായങ്ങൾ. സിനിമയിലെ പ്രകടനങ്ങൾക്കും മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. വരുൺ ധവാൻ പ്രകടനം കൊണ്ട് ഞെട്ടിച്ചെന്നും ഇതാണ് നടന്റെ കരിയർ ബെസ്റ്റ് എന്നാണ് അഭിപ്രായങ്ങൾ. സണ്ണി ഡിയോളിന്റെ അഭിനയത്തിനും കയ്യടികൾ വീഴുന്നുണ്ട്. ധുരന്ദറിന് ശേഷം ബോളിവുഡിലെ അടുത്ത ഹിറ്റാണ് ബോർഡർ 2 എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

Content Highlights: Varun dhawan about the accident he faced during the shooting of border 2

dot image
To advertise here,contact us
dot image