ഇമോഷണല്‍ ത്രില്ലറിലും വിജയിച്ച് ജീത്തു ജോസഫ്; മികച്ച പ്രതികരണം നേടി 'വലതുവശത്തെ കള്ളന്‍'

ജോജു ജോർജിന്റെയും ബിജു മേനോന്റെയും മികച്ച പ്രകടനങ്ങൾ സിനിമ ഉറപ്പ് നൽകുന്നെന്നും പതിവ് പോലെ ജീത്തുവിന്റെ ട്വിസ്റ്റുകൾ കയ്യടിപ്പിക്കുന്നു എന്നുമാണ് ആദ്യ അഭിപ്രായങ്ങൾ

ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരെ നായകന്മാരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളൻ' തിയേറ്ററുകളിലെത്തി. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ജോജു ജോർജിന്റെയും ബിജു മേനോന്റെയും മികച്ച പ്രകടനങ്ങൾ സിനിമ ഉറപ്പ് നൽകുന്നെന്നും പതിവ് പോലെ ജീത്തുവിന്റെ ട്വിസ്റ്റുകൾ കയ്യടിപ്പിക്കുന്നു എന്നുമാണ് ആദ്യ അഭിപ്രായങ്ങൾ. മികച്ച ആദ്യ പകുതിയാണ് സിനിമയുടേതെന്നും അഭിപ്രായങ്ങൾ ഉണ്ട്. ദൃശ്യം 3 ക്ക് മുൻപ് ജീത്തു ജോസഫിന്റെ ചെറിയ സാമ്പിൾ എന്നാണ് മറ്റു കമന്റുകൾ. 'മുറിവേറ്റൊരു ആത്മാവിൻറെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

#ValathuVashatheKallan -Blockbuster 🔥🏆🏆🏆Another Decent Thriller from Jeethu Joseph 💥 pic.twitter.com/4d8YSQnYUT

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്‌സ് : ടോണി മാഗ് മിത്ത്, എക്‌സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

Content Highlights: Jethu joseph film Valathuvashathe Kallan getting good response after first show

To advertise here,contact us