'ഹിന്ദി സിനിമകൾ പ്ലാസ്റ്റിക് പോലെ, പണത്തിന് വേണ്ടി നിർമിക്കുന്നു', ബോളിവുഡ് സിനിമകളെ വിമർശിച്ച് പ്രകാശ് രാജ്

ബോളിവുഡ് സിനിമകൾ പ്ലാസ്റ്റിക് പോലെ, വിമർശിച്ച് പ്രകാശ് രാജ്

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി എല്ലാ ഭാഷ സിനിമകളിലും പ്രവർത്തിച്ച നടനാണ് പ്രകാശ് രാജ്. തമിഴ്, മലയാളം സിനിമകൾ ഹിന്ദി സിനിമയേക്കാൾ വളരെ മികച്ചതാണെന്ന് പ്രക്ഷ രാജ് പറയുന്നു. 2000 കളുടെ മധ്യത്തിൽ മൾട്ടിപ്ലക്സ് മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് ഹിന്ദി സിനിമകൾ ഉണ്ടാക്കുന്നതെന്നും ബോളിവുഡ് അതിന്റെ വേരുകളിൽ നിന്ന് അകന്നുപോയി എന്നും പ്രകാശ് രാജ് പറയുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കേയാണ് നടൻ ഇക്കാര്യം പറയുന്നത്.

“ഇന്നത്തെ സാഹചര്യത്തിൽ മലയാളവും തമിഴും സിനിമകൾ വളരെ ശക്തമായ ചിത്രങ്ങൾ നിർമ്മിക്കുന്നു… മറുവശത്ത്, ഹിന്ദി സിനിമയ്ക്ക് തന്റെ വേരുകൾ നഷ്ടപ്പെട്ടു. കാണുമ്പോൾ ബോളിവുഡ് സിനിമകൾ അതിമനോഹരമാണ്, പക്ഷേ പ്ലാസ്റ്റിക് പോലെയാണത് — മാഡം ടുസാഡ്സ് മ്യൂസിയത്തിൽ കാണുന്നതുപോലെ. ബോളിവുഡിനെ അപേക്ഷിച്ച് ഇവിടെ ഒരുപാട് കഥകൾ ഉണ്ട്. തമിഴിലെ പുതിയ യുവ സംവിധായകർ ദളിത് വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതാണ് എനിക്ക് വലിയ പ്രതീക്ഷ നൽകുന്നത്.

മൾട്ടിപ്ലക്സുകൾ വന്നതോടെ ബോംബെ സിനിമാ വ്യവസായം മൾട്ടിപ്ലക്സുകൾക്കായി മാത്രമുള്ള സിനിമകൾ ചെയ്യാൻ തുടങ്ങി. ജനപ്രിയ സിനിമകളിൽ നിന്ന് മാറി 'പേജ് 3 സംസ്കാരത്തിലേക്ക്' മാറി, രാജസ്ഥാനിലെയും ബീഹാറിലെയും ഗ്രാമപ്രദേശങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടു; പ്രകാശ് രാജ് പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഹിന്ദി സിനിമ അതിന്റെ മതേതര മൂല്യങ്ങളോട് ചേർന്നുനിന്നിരുന്നുവെന്ന് പ്രകാശ് രാജ് ഓർമിപ്പിച്ചു.

Content Highlights: Prakash Raj openly criticised the current state of Bollywood cinema.He compared many Bollywood films to plastic, calling them artificial. The remark was made during a public interaction or event.

To advertise here,contact us