ദേവസ്വം ബോർഡിൻ്റെ അനുമതിയില്ലാതെ പമ്പയിൽ സിനിമാ ചിത്രീകരണം നടത്തിയെന്ന് ആരോപണം. സംവിധായകൻ അനുരാജ് മനോഹറുടെ ചിത്രമാണ് പമ്ബയിൽ ചിത്രീകരിച്ചത്. സംവിധായകനാനെതിരെ അഡ്വ. ഷാജഹാൻ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് പരാതി നൽകി. പരാതിയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ ഇടപെട്ടിട്ടുണ്ട്.
പരാതിയിൽ ദേവസ്വം വിജിലൻസ് SP സുനിൽ കുമാറിനോട് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സിനിമ ചിത്രീകരിക്കാനായിADGP എസ് ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്ന് പരാതിയിൽ പറയുന്നു. പമ്പ പശ്ചാത്തലമായ സിനിമയാണ് അനുരാജ് സംവിധാനം ചെയുന്നത്. നേരത്തെ പമ്പയിൽ സിനിമ ചിത്രീകരിക്കാനുള്ള അനുമതി ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചിരുന്നു.
Content Highlights: A complaint was lodged over an unauthorised film shoot at Pamba. Director Anuraj Manohar is named in the complaint. Allegations state that required permissions were not obtained.