ട്രോളുകളൊക്കെ മമിതയ്ക്ക് ഓക്കെ ആണ്, പക്ഷേ അതിലെ കമന്റുകൾ പ്രശ്നമാണ്; 'നാളെ നാളെ' ട്രോളിനെക്കുറിച്ച് സംഗീത്

വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ​ഗാനമാണ് മമിത പാടിയത്. "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ​ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടിയത്

ട്രോളുകളൊക്കെ മമിതയ്ക്ക് ഓക്കെ ആണ്, പക്ഷേ അതിലെ കമന്റുകൾ പ്രശ്നമാണ്; 'നാളെ നാളെ' ട്രോളിനെക്കുറിച്ച് സംഗീത്
dot image

ജനനായകന്‍ ഓഡിയോ ലോഞ്ചില്‍ നടി മമിത ബൈജു പാടിയ 'നാളെ… നാളെ …' പാട്ടും അതിന് വന്ന ട്രോളുകളുമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും വൈറലായ കണ്ടന്റ്. ആ ട്രോളുകളെ മമിത വളരെ രസകരമായാണ് കാണുന്നതെന്ന് പറയുകയാണ് നടന്‍ സംഗീത് പ്രതാപ്.

ബേബി ഗേള്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തിയേറ്റര്‍ വിസിറ്റിന് എത്തിയപ്പോള്‍ മമിതയെയും ട്രോളുകളെയും കുറിച്ച് സംഗീത് പ്രതാപിനോട് ഓണ്‍ലൈന്‍ മീഡിയ ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സംഗീത്. 'മമിതയ്ക്ക് ട്രോളുകളൊക്കെ വളരെ ഓക്കെ ആണ്. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആ ട്രോളുകളൊക്കെ കാണാറുണ്ട്. നല്ല ട്രോളുകളാണെങ്കില്‍ അല്ലേ നമ്മളും അവര്‍ക്ക് കാണിച്ചു കൊടുക്കുകയുള്ളു.പക്ഷെ ആ ട്രോളുകള്‍ക്ക് അടിയില്‍ ചില കമന്റുകള്‍ വരും, അതാണ് പ്രശ്നം. ആ കമന്റുകൾ നമ്മൾ കാണിക്കാതിരിക്കാൻ ശ്രമിക്കും. കാരണം അതിൽ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാം', സംഗീതിന്റെ വാക്കുകൾ.

വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ​ഗാനമാണ് മമിത പാടിയത്. "എല്ലാ പുകഴും ഇരവന് ഇരവനക്കെ.." എന്ന ​ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടിയത്. ഓഡിയോ ലോഞ്ച് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് പരിപാടിയിലെ മമിതയുടെ ഈ പാട്ട് ട്രോളന്മാരുടെ കയ്യിലെത്തിയത്. അതേസമയം, തമിഴിലും മലയാളത്തിലും മികച്ച ലൈനപ്പുമായാണ് മമിത 2026നെ വരവേല്‍ക്കുന്നത്. വിജയ്‌ക്കൊപ്പം ജനനായകനിൽ വലിയ പ്രാധാന്യമുള്ള വേഷത്തിലാണ് ജനനായകനിൽ നടി എത്തുന്നത്. പ്രേമലുവിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ്, സൂര്യയ്ക്കും ധനുഷിനും ഒപ്പമുള്ള ചിത്രങ്ങൾ എന്നിങ്ങനെ ഒരുപിടി സിനിമകളില്‍ മമിതയാണ് നായിക.

നിവിൻ ചിത്രം ബേബി ഗേൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയ സാങ്ങേതിന്റെ ചിത്രം. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Content Highlights: Sangeeth Prathap talks about Mamitha Baiju's reaction about her troll videos

dot image
To advertise here,contact us
dot image