തിയേറ്ററിൽ 100 കോടി അടിച്ചു, ബോളിവുഡിനെ മുഴുവൻ വിറപ്പിച്ചു; ഒടിടിയിലും ഹിറ്റടിക്കുമോ ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ചില വിമർശനങ്ങളും സിനിമയ്ക്ക് ലഭിച്ചിരുന്നു. സിനിമയിലെ നായകകഥാപാത്രം വളരെ ടോക്സിക് ആണെന്നും നായികയുടെ കഥാപാത്രത്തിന് ഒരു വ്യക്തിത്വവും ഇല്ലെന്നായിരുന്നു ചില കമന്റുകൾ

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത സിനിമയാണ് തേരെ ഇഷ്‌ക് മേം. കൃതി സനോൺ ആണ് സിനിമയിലെ നായിക. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ മികച്ച പ്രതികരണമാണ് നേടിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 130 കോടിക്ക് മേലെയാണ് സിനിമ നേടിയത്. ചില വിമർശനങ്ങളും സിനിമയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

നാളെ മുതൽ തേരെ ഇഷ്‌ക് മേം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാകും. തേരെ ഇഷ്‌ക് മേം ആദ്യ ദിവസം 16 കോടി കളക്ഷൻ ആയിരുന്നു നേടിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസം കൊണ്ട് 50 കോടി ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. മികച്ച തിരക്കഥയാണ് സിനിമയുടേതെന്നും രാഞ്ജനയ്ക്ക് ശേഷം വീണ്ടും ആനന്ദ് എൽ റായ് ഞെട്ടിച്ചെന്നാണ് സിനിമയ്ക്ക് ലഭിച്ച അഭിപ്രായങ്ങൾ. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്.

എന്നാൽ ചില വിമർശനങ്ങളും സിനിമയ്ക്ക് ലഭിച്ചിരുന്നു. സിനിമയിലെ നായകകഥാപാത്രം വളരെ ടോക്സിക് ആണെന്നും നായികയുടെ കഥാപാത്രത്തിന് ഒരു വ്യക്തിത്വവും ഇല്ലെന്നായിരുന്നു ചില കമന്റുകൾ. ആദ്യ ദിനം തേരെ ഇഷ്‌ക് മേം അക്ഷയ് കുമാർ ചിത്രം ജോളി എൽഎൽബി 3 , ആമിർ ഖാൻ ചിത്രം സിത്താരെ സമീൻ പർ, അജയ് ദേവ്ഗൺ ചിത്രം ദേ ദേ പ്യാർ ദേ 2 തുടങ്ങിയ സിനിമകളെ ചിത്രം മറികടന്നിരുന്നു. 12 കോടിയാണ് ജോളി എൽഎൽബി 3 യുടെ നേട്ടം. സിത്താരെ സമീൻ പർ 10.70 കോടിയും ദേ ദേ പ്യാർ ദേ 2 8.75 കോടിയുമാണ് നേടിയത്.

Aa raha hai woh ishk jo dil jod bhi de, aur tod bhi de ❤️‍🔥Watch Tere Ishk Mein, out tomorrow on Netflix.#TereIshqMeinOnNetflix pic.twitter.com/ruqZC7289R

അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷിൻ്റെ തമിഴ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.

Content Highlights: Dhanush-kriti sanon film Tere ishk mein OTT release date announced

To advertise here,contact us