വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന "പള്ളിച്ചട്ടമ്പി" യുടെ മോഷൻ പോസ്റ്റർ പുറത്ത്. ഒരു പക്കാ മാസ്സ് ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് മോഷൻ പോസ്റ്റർ നൽകുന്നത്. ചിത്രം ഏപ്രിൽ 9 ന് ആഗോള തലത്തിൽ പുറത്തിറങ്ങും.
ടൊവിനോയ്ക്കൊപ്പം ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലൂടെ സെൻസേഷൻ ആയ സംവിധായകൻ ഡിജോയും കൂടി ചേരുമ്പോൾ പ്രതീക്ഷകൾ കൂടും. ഒപ്പം തെന്നിന്ത്യൻ താര സുന്ദരി കയാദു ലോഹറും. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമ്മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
നരിവേട്ട എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിൽ എത്തുന്നത്. ബിഗ് ബജറ്റിൽ എത്തുന്ന ചിത്രത്തിൽ നിരവധി അഭിനേതാക്കൾ പങ്കാളികളാകുന്നുണ്ട്. കലാസംവിധാനതിന് ഒരുപാട് പ്രാധാന്യം ഉള്ള ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. പ്രശസ്ത കലാസംവിധായകനായ ദിലീപ് നാഥാണ് ഈ ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ്യുമാണ്. ആർട്ട് ഡയറക്ഷൻ ദിലീപ് നാഥ്, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് റഷീദ് അഹമ്മദ് എന്നിവരാണ് നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ അക്ഷയ് പ്രകാശ്.
Content Highlights: Tovino Thomas film Pallichattambi motion poster out now