'ഞാൻ സംഘിയെന്ന് റോബിൻ രാധാകൃഷ്‌ണൻ' കൂട്ടത്തോടെ കൊഴിഞ്ഞു പോയി ഫോളോവേഴ്സ്, 'അവളാ'യിരുന്നു ശരിയെന്നും ആരാധകർ

'ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പുച്ഛമാണ്. എന്താണിത്ര പുച്ഛിക്കാൻ? ബിജെപി എന്ന പാർട്ടിയെ എനിക്ക് ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്'

'ഞാൻ സംഘിയെന്ന് റോബിൻ രാധാകൃഷ്‌ണൻ' കൂട്ടത്തോടെ കൊഴിഞ്ഞു പോയി ഫോളോവേഴ്സ്, 'അവളാ'യിരുന്നു ശരിയെന്നും ആരാധകർ
dot image

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ബിഗ് ബോസ് മുന്‍ താരം റോബിന്‍ രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പച്ച തെറിവിളിയും ഭീഷണിയുമാണ് തനിക്കെതിരെ ഉയരുന്നതെന്ന് റോബിന്‍ രാധാകൃഷ്ണന്‍ തന്നെ പറയുന്നു. താൻ ഒരു സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്നും നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്നും റോബിൻ വീഡിയോ പങ്കുവെച്ച് പറഞ്ഞിരുന്നു. ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ റോബിൻ നഷ്ടമായത് ആയിരകണക്കിന് ഫോളോവേഴ്സിനെയാണ്.

പലരും റോബിന്റെ അക്കൗണ്ട് റിപ്പോർട്ട് വരെ ചെയുന്നുണ്ട് എന്നാണ് വിവരം. റോബിന്റെ വിഡിയോയ്ക്ക് താഴെ ഹേറ്റ് കമന്റുകൾ കുന്നു കൂടുകയാണ്. വിഡിയോയിൽ പറയുന്നത് കേട്ടാൽ അറിയാം താങ്കൾക്ക് രാഷ്ട്രീയം എന്താണെന്നോ ബിജെപി എന്താണ് എന്നൊന്നും അറിയില്ലെന്ന്. പിന്നെ താങ്കൾ രാഷ്ട്രീയത്തിലേക്ക് വന്നാലുള്ള അവസ്ഥ പറയണ്ടല്ലോ. ഈ അഹങ്കാരം മുഴുവൻ ജനങ്ങളുടെ ഇടയിൽ കുറച്ച് ഫാൻസ്‌ ഉണ്ടെന്നുള്ളതുകൊണ്ട് മാത്രമാണ്. ദിൽഷ ആയിരുന്നു ശരിയെന്നും ഇപ്പോൾ പലരും കമന്റുകളിൽ കുറിക്കുന്നുണ്ട്.

താങ്കൾ മനസിലാക്കേണ്ട ഒരു കാര്യം ഈ ഫാൻസിൽ എൺപത് ശതമാനത്തിൽ അധികവും മതേതര വിശ്വാസികളാണ് എന്നതാണ്. ജാതിയും മതവും നോക്കി ആക്രമിക്കുന്നവരല്ല. ഇന്ത്യ എന്ന നമ്മുട രാജ്യത്തെ സ്നേഹിക്കുന്നവരാണ്. അപ്പോൾ ഇതുപോലെയുള്ള ഒരു വർഗീയ പാർട്ടിക്ക് പിന്തുണ കൊടുക്കുന്നത് കാണുമ്പോൾ എതിർക്കും എന്നായിരുന്നു ഏറെയും കമന്റുകൾ. കഴിഞ്ഞ ദിവസമാണ് റോബിന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. പിന്നാലെ റോബിന്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കുമെന്നും അഭ്യൂഹം ഉണ്ടായി.

തനിക്ക് ബിജെപി എന്ന പാർട്ടിയിൽ അം​ഗത്വം പോലുമില്ല എന്ന് റോബിൻ വിഡിയോയിൽ പറയുന്നുണ്ട്. 'ബിജെപി എന്ന പാർട്ടിയെ എനിക്ക് ഇഷ്ടമാണ്. നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്. ലോകത്തിൽ ഏറ്റവും പവർഫുള്ളായ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. പ്രചോദനമാണ് അദ്ദേഹം. അതുപോലെ ബിജെപി പാർട്ടിയും ഇഷ്ടമാണ്. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?. ഞാൻ ഒരു സംഘിയാണെന്ന് അഭിമാനത്തോടെ പറയും. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?. ഒരു പ്രശ്നവുമില്ല. ഇടതുപക്ഷത്തിലും വലത് പക്ഷത്തിലുമുള്ള ആളുകൾ ചെയ്യുന്ന എല്ലാ കാര്യവും ശരിയാണോ?. അഴിമതിയൊന്നും ചെയ്യാത്തവരാണോ?.

നിങ്ങളുടെ പ്രവർത്തകരും നേതാക്കളും ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാണോ?. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പുച്ഛമാണ്. എന്താണിത്ര പുച്ഛിക്കാൻ. പുച്ഛിക്കേണ്ട കാര്യമില്ല. പവർഫുള്ളാണെന്ന് തോന്നിയാൽ ഒപ്പം മത്സരിക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് യഥാർത്ഥത്തിൽ പേടിയാണ്. ബിജെപി എങ്ങാനും കേരളം ഭരിച്ചാലോയെന്ന് കരുതി. അങ്ങനൊരു ദിവസം അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചെയ്ത് വെക്കുന്നുണ്ട്. ഒരുപാട് പേർ ഭീഷണിപ്പെടുത്തി കണ്ടു. നിങ്ങൾക്ക് എന്നെ അറിയാത്തതുകൊണ്ടാണ്. എനിക്ക് ഒരു പഴയ കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ അൽപ്പം നന്നായി ജീവിക്കുന്നുവെന്നേയുള്ളു. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ വരേണ്ട കാര്യമില്ല. ഒരു ഫോട്ടോയിട്ടതിന് ആണോ ഇതെല്ലാം?. അഭിമാനത്തോടെ ഞാൻ പറയുന്നു സംഘിയാണ് എന്ന്,' റോബിൻ പറയുന്നു.

Content Highlights:  Robin Radhakrishnan stated that he supports the BJP, which triggered a mass unfollowing of his social media accounts. He addressed the reactions from critics and haters, responding to their comments while reaffirming his personal political preference.

dot image
To advertise here,contact us
dot image