അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം ഇന്ന് പുറത്തിറങ്ങി. സിനിമയുടെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണങ്ങൾ ആണ് വരുന്നത്. അജു-നിവിൻ കോമ്പോ കലക്കിയെന്നും കിടിലൻ ഫീലാണ് പടം എന്നാണ് അഭിപ്രായങ്ങൾ.
#SarvamMaya - First Half♥️♥️♥️♥️മെയ്യഴകൻ കണ്ടപ്പോൾ തോന്നിയതാണ് ഇതു പോലെ ഒരു സിനിമ മലയാളത്തിൽ കിട്ടുമൊ എന്ന് .. ആ സങ്കടം തീർന്നു. ♥️😍നിവിനെ സ്ക്രീനിൽ ഇങ്ങനേ കണ്ടിരിക്കാം😍നിവിൻ - അജു കോമ്പൊ പിന്നെ as usual😂😍Looking forward to Second Half😍❣️#SarvamMaya#NivinPauly pic.twitter.com/5m5aQ9padP
മെയ്യഴകൻ പോലെ ഒരു ഫീൽ ഗുഡ് പടമാകും സർവ്വം മായ എന്ന സൂചനയാണ് സിനിമയുടെ ആദ്യ പകുതി നൽകുന്നതെന്ന് പുറത്തുവരുന്ന അഭിപ്രായങ്ങൾ. രണ്ടാം പകുതിയും ഇതേ മൂഡിലാണ് പോകുന്നതെങ്കിൽ ചിത്രം വലിയ വിജയം നേടുമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
First Half Done...നിവിനെ സ്ക്രീനിൽ കണ്ടിരിക്കാൻ തന്നെ എന്ത് രസം ആണ്.. അജു ആയി ഉള്ള കോമെടിയും വർക്ക് ആയിട്ടുണ്ട് ❤️#Sarvammaya #Nivinpauly https://t.co/mxz33fv8Nb
#SarvamMaya First half receiving slow and Good ❤️ pic.twitter.com/Ml7fjr7m6z
സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. ജനാർദ്ദനൻ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
Content Highlights: Nivin pauly film sarvam maya getting good first half responses