മോഹൻലാലിന്റെ കോമഡി സിനിമകൾ എന്തുകൊണ്ട് നമ്മൾ ഇന്നും റീവാച്ച് ചെയ്യുന്നു?; കാരണം പറഞ്ഞ് അഖിൽ സത്യൻ

'പട്ടണപ്രവേശത്തിലെ സിറിഞ്ച് സീനിൽ എക്സ്പ്രഷൻ മാത്രമാണുള്ളത് പക്ഷെ അതൊരു പീക്ക് ആക്ടിങ് ആണ്'

കരഞ്ഞ് അലറിവിളിച്ച് അഭിനയിക്കുന്നതാണ് നല്ല അഭിനയം എന്ന ധാരണ പലർക്കുമുണ്ടെന്നും എന്നാൽ അതിനേക്കാൾ പാടാണ് ഹ്യൂമർ ചെയ്യാൻ എന്നും അഖിൽ സത്യൻ. ഹ്യൂമർ നന്നായി കൈകാര്യം ചെയ്യുന്ന നടൻ ആണ് മോഹൻലാൽ എന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ നമ്മൾ റിപ്പീറ്റ് കാണുന്നതെന്നും അഖിൽ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അഖിൽ സത്യൻ ഇക്കാര്യം പറഞ്ഞത്.

'കരഞ്ഞ് അലറിവിളിച്ച് അഭിനയിക്കുന്നതാണ് നല്ല അഭിനയം എന്ന ധാരണ പലർക്കുമുണ്ട്. നിവിൻ ഒക്കെ ചെയ്യുന്ന ടൈപ്പ് ആക്ടിങ് ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അതൊരു കഴിവാണ് അത് എല്ലാവർക്കും കിട്ടണമെന്നില്ല. മോഹൻലാൽ സാറിന് ആ ഗംഭീര കഴിവുണ്ട്. അങ്ങനെ കഴിവുണ്ടെങ്കിൽ മാത്രമേ നമുക്ക് അത്തരം സീനുകൾ എഴുതാൻ കഴിയൂ ഇല്ലെങ്കിൽ അതെല്ലാം വേസ്റ്റ് ആയിപ്പോകും. നിവിന്റെ ഏജ് ഗ്രൂപ്പിൽ ഏറ്റവും നന്നായി ഹ്യൂമർ കൈകാര്യം ചെയ്യുന്ന നടൻ നിവിൻ തന്നെയാണ്.

ഹ്യൂമർ ചെയ്യുന്നത് വളരെയധികം എഫേർട്ട് ഉള്ള കാര്യമാണ്. ലാൽ സാറിന്റെ അത്തരം സിനിമകൾ നമ്മൾ എന്തുകൊണ്ട് റിപ്പീറ്റ് ചെയ്തു കാണുന്നു? കാരണം ആ സോണിൽ അദ്ദേഹത്തിന് മാത്രമേ അങ്ങനെ ചെയ്യാൻ പറ്റിയിട്ടുള്ളൂ. ജയറാമേട്ടനും അതിന് സാധിക്കും. ഹ്യൂമർ ചെയ്യുന്നതിനെ വിലയില്ലാത്തതായിട്ട് പലരും കാണുന്നുണ്ട്. പട്ടണപ്രവേശത്തിലെ സിറിഞ്ച് സീനിൽ എക്സ്പ്രഷൻ മാത്രമാണുള്ളത് പക്ഷെ അതൊരു പീക്ക് ആക്ടിങ് ആണ്. കരഞ്ഞുവിളിച്ച് അഭിനയിക്കുന്നതിനേക്കാൾ എത്രയോ മേലെ ആണത്', അഖിലിന്റെ വാക്കുകൾ.

നിവിൻ പോളി ചിത്രം സർവ്വം മായ ആണ് ഇനി പുറത്തിറങ്ങാനുള്ള അഖിൽ സത്യൻ ചിത്രം. ഡിസംബർ 25 ന് സർവ്വം മായ പുറത്തിറങ്ങും.

Akhil Sathyan about how Mohanlal and Nivin carry humor scenes so effortlessly, even in some scenes without any dialogues. #SarvamMaya pic.twitter.com/MIvL3dULhO

സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ സ്ലീപ്പർ സെല്ലുകൾ ഡിസംബർ 25 ന് തിയേറ്ററിൽ എത്തുമെന്നാണ് എക്സിൽ പലരും കുറിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Akhil sathyan about mohanlal humor films and nivin pauly

To advertise here,contact us