സിനിമയുടെ വിജയത്തിന് അപ്പുറം; 'കാമിയോ റോൾ ചെയ്യുന്നതിന് രണ്ട് ലക്ഷ്യങ്ങൾ ഉണ്ട്': ശിവ രാജ്‌കുമാർ

ആദ്യ ഭാഗത്തേക്കാൾ ഇക്കുറി ജയിലറിലെ വേഷത്തിന് അല്പം കൂടെ ദൈർഘ്യം ഉണ്ട്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. രജനികാന്ത് നായകനാകുന്ന സിനിമയിൽ നിരവധി കാമിയോ റോളുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയിലെ തന്റെ റോളിനെക്കുറിച്ച് പറയുകയാണ് ശിവ രാജ്കുമാർ. ആദ്യ ഭാഗത്തിൽ നരസിംഹ എന്ന വേഷത്തിലായിരുന്നു ശിവ രാജ്കുമാർ എത്തിയിരുന്നത്. ഇക്കുറി തന്റെ വേഷത്തിന് അല്പം കൂടെ ദൈർഘ്യം ഉണ്ടെന്ന് പറയുകയാണ് നടൻ.

സിമികളിൽ കാമിയോ വേഷങ്ങൾ ചെയ്യുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങൾ ഉണ്ടെന്നും ശിവ രാജ്കുമാർ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമാ 47 സിനിമയുടെ പ്രമോഷൻ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

'ജയിലർ 2 സിനിമയുടെ എന്റെ സീനിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു ദിവസം ഷൂട്ട് ചെയ്തു. ജനുവരിയിൽ കുറച്ച് ഷൂട്ടുകൾ കൂടെ ബാക്കിയുണ്ട്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായുള്ള കാമിയോ വേഷമാണ് എന്റേത്. ആദ്യ ഭാഗത്തേക്കാൾ ഇക്കുറി വേഷത്തിന് അല്പം കൂടെ ദൈർഘ്യം ഉണ്ട്. രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള സൗഹൃദം സ്ഥാപിക്കുന്നതിനും, നടന്മാർ തമ്മിലുള്ള അടുപ്പം കൂട്ടുന്നതിനും കൂടെയാണ് സിനിമകളിൽ അതിഥി വേഷങ്ങൾ ചെയ്യുന്നത്,' ശിവ രാജ്കുമാർ പറഞ്ഞു.

"I have done 1 Day of shoot for #Jailer2 & shooting again tomorrow. 3 Days of shoot in Jan🎬. It's almost like a sequel & my cameo will be little long compared to Part-1🔥. We are doing cameo to bridge friendship between both industries🤝"- #Shivarajkumarpic.twitter.com/9SEtJdz2P1

ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.

Content Highlights: Actor Siva Rajkumar opens up about his objectives behind taking on cameo roles in films

To advertise here,contact us