ബോളിവുഡിലെ കിംഗ് ഖാനെ അറിയാത്തവരായി ആരും കാണില്ല. ഇത്രയും ആഘോഷിക്കപ്പെട്ട ഒരു നടൻ വേറെ ഉണ്ടാകില്ല. ലോകത്താകമാനം അദ്ദേഹത്തിന്റെ സിനിമകൾക്ക് ഫാൻസുണ്ട്. സിനിമാ ജീവിതത്തിന് അപ്പുറത്തേക്ക് നല്ലൊരു വ്യക്തി കൂടിയാണ് അദ്ദേഹം എന്ന് സഹപ്രവത്തകരിൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ഷാരൂഖിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖ് ഖാന് OCD ഉണ്ടെന്ന് പറയുകയാണ് കരൺ.
അടുത്തിടെ ദി മാന്യവർ ഷാദി ഷോയിൽ സംസാരിക്കവെയാണ് നടന്റെ OCD യെക്കുറിച്ച് കരൺ തുറന്ന് പറയുന്നത്. ഒരു കാര്യത്തിൽ മാത്രമേ നടന് OCD യുള്ളുവെന്നും അത് ഫിറ്റ് അല്ലാത്ത ജീൻസ് ധരിക്കുന്നത് കാണുമ്പോഴാണെന്നും കരൺ ജോഹർ പറഞ്ഞു. താൻ ഷാരൂഖിന്റെ വീട്ടിൽ പോകുമ്പോൾ ജീൻസ് ധരിച്ചാൽ ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കാറുണ്ടെന്നും, നിങ്ങളുടെ ജീൻസിഫിന്റെ ഫിറ്റ്നസ് നോക്കി ഷാരൂഖ് വിലയിരുത്താൻ സാധയത ഉണ്ടെന്നും കരൺ കൂട്ടിച്ചേർത്തു. അതുകൊണ്ട് താൻ ഒരിക്കലും ഷാരൂഖിന്റെ വീട്ടിൽ പോകുമ്പോൾ ജീൻസ് ധരിക്കാറില്ലെന്നും കരൺ ജോഹർ പറഞ്ഞു.
'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഷാരൂഖിനെ ആദ്യമായി കണ്ടതെന്ന് കരൺ ജോഹർ അഭിമുഖത്തിൽ പറഞ്ഞു. അന്നുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു. ആ സമയത്ത് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു, ഷാരൂഖിന്റെ വസ്ത്രങ്ങളുടെ ചുമതലയും എനിക്കായിരുന്നു. 'ഷാരൂഖിന്റെ രൂപഭംഗി കണ്ട ഞാൻ, മറ്റൊരു ബ്രാൻഡ് അദ്ദേഹത്തിന് കൂടുതൽ അനുയോജ്യമാകുമെന്ന് വിശ്വസിച്ച് ജീൻസിന്റെ ബ്രാൻഡ് മാറ്റാൻ നിർദ്ദേശിച്ചു.
1994 ൽ ആ പ്രത്യേക ബ്രാൻഡ് ഇന്ത്യയിൽ എളുപ്പത്തിൽ ലഭ്യമായിരുന്നില്ല. വെല്ലുവിളികൾക്കിടയിലും, വളരെ വിശദമായി ഷാരൂഖ് ഖാനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നിരുന്നാലും, തുടക്കത്തിൽ ഷാരൂഖിന് അത് അത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ ആരാണെന്ന് അദ്ദേഹം സംവിധായകനോട് ചോദിച്ചു. എന്തിനാണ് അയാൾ എനിക്ക് ഈ ഉപദേശം നൽകുന്നത്? എന്നും ചോദിച്ചിരുന്നു,' കരൺ ജോഹർ പറഞ്ഞു. അന്നുമുതൽ ഷാരൂഖ് ഖാൻ ഡെനിമിനെക്കുറിച്ച് വളരെ ശക്തമായ ഒരു അഭിപ്രായം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കരൺ വെളിപ്പെടുത്തി.
Content Highlights: Karan Johar opens up about Shah Rukh Khan’s OCD