അന്ന് രജനി ആരാധകർ നാട്ടില്‍ കാലുകുത്താന്‍ അനുവദിച്ചില്ല: ഇന്ന് ആരാധകർക്കൊപ്പം ഇരുന്ന് കയ്യടികള്‍ നേടി നീലാംബരി

രജിനികാന്തിന് ഓപ്പോസിറ്റ് നെഗറ്റീവ് റോൾ ഒരു നായിക ചെയ്യുന്നത് അക്കാലത്ത് ആളുകൾ സ്വീകരിക്കില്ലായിരുന്നു

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്.

സിനിമയിലെ പാട്ടുകളും മാസ് സീനുകളും സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആണ്. രജനികാന്തിന്റെ സ്റ്റൈൽ മാത്രമല്ല രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിയുടെ ആറ്റിറ്റ്യൂഡിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ആരാധകർക്കിടയിൽ ഇരുന്നുകൊണ്ട് സിനിമ കാണുന്ന രമ്യ കൃഷ്ണന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നിറഞ്ഞ സദസിൽ തന്റെ സീനുകൾക്ക് കയ്യടി ലഭിക്കുന്നത് ആസ്വദിക്കുകയാണ് നടി.

സിനിമയുടെ റിലീസ് സമയത്ത് മദ്രാസിലേക്ക് വരാൻ രജനി ആരാധകർ അനുവദിച്ചിരുന്നില്ലെന്ന് നടി മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജിനികാന്തിന് ഓപ്പോസിറ്റ് നെഗറ്റീവ് റോൾ ഒരു നായിക ചെയ്യുന്നത് അക്കാലത്ത് ആളുകൾ സ്വീകരിക്കില്ലായിരുന്നു. സിനിമ റിലീസ് ആയപ്പോൾ സ്ക്രീനുകൾ വലിച്ചു കീറുന്ന സംഭവങ്ങൾ നടന്നിരുന്നുവെന്നും രമ്യ കൃഷ്ണൻ പറഞ്ഞു. എന്നാൽ ഇപ്പോൾ കഥയാകെ മാറി. പടയപ്പയുടെ സീനുകളെക്കാൾ ആഘോഷം നീലബാരിയുടെ പെർഫോമൻസിനും ഡയലോഗുകൾക്കും ആണ്.

Neelambari enjoying one of the most iconic scenes of all time @rajinikanth ❤️✨️🔥🔥🔥This scene will be celebrated with same energy, even if we all move to Mars 😃🔥🔥🔥#Padayappa #PadayappaReRelease #Thalaivar pic.twitter.com/QTZ4McZnym

സിനിമയിലെ പാട്ടുകളും മാസ് സീനുകളും സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആണ്. രജനികാന്തിന്റെ സ്റ്റൈൽ മാത്രമല്ല രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിയുടെ ആറ്റിറ്റ്യൂഡിനും കയ്യടികൾ ലഭിക്കുന്നുണ്ട്. നേരത്തെ നീലാംബരിയാക്കാൻ ഐശ്വര്യ റായിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ അത് നടകാതെ പോയത് കൊണ്ടാണ് രമ്യയിലേക്ക് എത്തിയതെന്നും രജനി പറഞ്ഞിരുന്നു. ഐശ്വര്യയെക്കാൾ നീലാംബരിയുടെ വേഷം രമ്യയ്‌ക്കാണ് ചേരുന്നതെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.

സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും എ ആർ റഹ്മാനാണ് ഒരുക്കിയത്. പുറത്തിറങ്ങി വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് നേരത്തെ രജനി വെളിപ്പെടുത്തിയിരുന്നു.

Content Highlights:  Once Criticized by Rajinikanth Fans, Ramya Krishnan Now Celebrated for Padayappa

To advertise here,contact us