ദളപതിയോട് മുട്ടാൻ ശിവകാർത്തികേയനും, ജനനായകനൊപ്പം പൊങ്കലിന് പരാശക്തിയും എത്തും; ആരാകും ജയിക്കുക?

പരാശക്തി ജനുവരി 10 ലേക്ക് മാറ്റിവെച്ചെന്നുള്ള റിപ്പോട്ടുകളാണ് പുറത്തുവരുന്നത്

സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കലിന് തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ എത്തുന്നത്. വലിയ ആരവങ്ങളോടെ എത്തുന്ന സിനിമകൾ ബോക്സ് ഓഫീസിലിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ 2026 പൊങ്കലിന് വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ഒരുമിച്ചെത്തുന്നു എന്ന വാർത്ത സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയിരുന്നു. ജനനായകൻ ജനുവരി ഒൻപതിനും പരാശക്തി 14 ലിനുമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പരാശക്തിയുടെ റിലീസ് മാറ്റിവെച്ചെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പരാശക്തി ജനുവരി 10 ലേക്ക് മാറ്റിവെച്ചെന്നുള്ള റിപ്പോട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് റിലീസും ഓവർസീസ് മാർക്കറ്റിലെ തിയേറ്റർ ഒഴിവ് കൂടി കണക്കിലെടുത്താണ് ശിവകാർത്തികേയൻ സിനിമയുടെ റിലീസ് മാറ്റുന്നത്. ഇരുസിനിമകളും ഒന്നിച്ചെത്തുമ്പോൾ വിജയ്, ശിവകാർത്തികേയൻ ആരാധകർ ആവേശത്തിലാണ്. രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുകൾ നേടുമെന്നാണ് കണക്കുകൂട്ടൽ. പരാശക്തിയുടെ ഡിജിറ്റൽ റൈറ്റ് റെക്കോർഡ് തുകയ്ക്ക് സീ 5 സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.

52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റിലീസിന് മുന്നേ തന്നെ ശിവകർത്തിയേകൻ ചിത്രം 100 കോടി കളക്ഷൻ നേടി കഴിഞ്ഞു.

CONFIRMED: It’s JanaNayagan and #Parasakthi for Pongal 2026, with the latter coming on Jan 10. pic.twitter.com/vpYYSn6iKc

അമരൻ എന്ന സിനിമയ്ക്ക് ശേഷം ശിവകാർത്തികേയന്റെ താരമൂല്യവും ആരാധകരും ഉയർന്നിരുന്നു. ഈ കാരണം കൊണ്ട് തന്നെ മിനിമം ഗ്യാരന്റി ശിവകാർത്തികേയന്റെ സിനിമകൾക്ക് ഉണ്ട്. സിനിമയുടെ മിനുക്കു പണികൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്. റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്.

ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Sivakarthikeyan's parasakthi to clash with vijay film jana nayagan

To advertise here,contact us