

ഗായകനും ബിഗ് ബോസ് മലയാളം താരവുമായ അക്ബര് ഖാനെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫസ്മിന സാക്കിർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിവാഹിതനായ അക്ബർ ഖാൻ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററിൽ സജീവമാണെന്നും അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമാണ് ഫസ്മിന സാക്കിർ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഈ ആരോപണത്തിൽ വിശദീകരണമായി എത്തുകയാണ് അക്ബർ ഖാൻ.
തനിക്കെതിരെ വന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നും അക്ബർ ഖാൻ പറഞ്ഞു. ആരോപിക്കുന്നതുപോലെ, താൻ ചെയ്തുവെന്നു പറയുന്ന ഏതെങ്കിലും "മോശമായ" പ്രസ്താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടുമെന്നും അക്ബർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മറ്റൊരാളുടെ വ്യക്തിത്വത്തെ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും അക്ബർ കൂട്ടിച്ചേർത്തു.

അക്ബർ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
'ഒരു യൂട്യൂബ് ചാനൽ വഴി എൻ്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവും-ആയ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ചില ഔദ്യോഗിക, പരിപാടികൾക്കായി ഞാൻ ഖത്തറിൽ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാൻ ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ആരും മറ്റൊരാളുടെ പ്രതിഷ്ഠയെയും വ്യക്തിത്വത്തെയും ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ അധികാരമുള്ളവരല്ലെന്നത് മനസ്സിലാക്കുക.
നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട്, അവർ ആരോപിക്കുന്നതുപോലെ, ഞാൻ ചെയ്തുവെന്നു പറയുന്ന ഏതെങ്കിലും "മോശമായ" പ്രസ്താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു,' അക്ബർ ഖാൻ പറഞ്ഞു.
അതേസമയം, അക്ബറിന്റെ ടിന്റർ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈൽ ആണെന്നും ഫസ്മിന വിഡിയോയിൽ പറയുന്നു. ആപ്പിലൂടെ പരിചയപ്പെട്ട ഒരു പെൺകുട്ടിയോട് താൻ അക്ബർ ഖാൻ തന്നെയെന്നു വെളിപ്പെടുത്തിയ ശേഷം വിശ്വാസം വരാത്ത പെൺകുട്ടിക്ക് തന്റെ ഫോൺ നമ്പർ നൽകാനും കൂടുതൽ പരിചയപ്പെടാൻ താൽപ്പര്യമുണ്ടെന്ന് അറിയിക്കാനും അക്ബർ തയ്യാറായെന്ന് ഫസ്മിന പറയുന്നു. അക്ബർ അയച്ച നമ്പറും ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഫസ്മിന വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Bigg Boss Malayalam Fame Akbar Khan Responds To Fasmina's Allegations: The Evidence Should Be Released