സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള താരദമ്പതികളാണ് ശോഭിത ധുലിപാലയും നാഗചൈതന്യയും. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ വാർഷിക ദിനത്തിൽ ശോഭിത പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ഇപ്പോഴിതാ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നാഗാർജുന.
അച്ഛനിൽ നിന്ന് മുത്തച്ഛനായി പ്രമോഷൻ കിട്ടിയോ എന്നായിരുന്നു അവതാരകൻ നാഗാർജുനോട് ചോദിച്ചിരുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നടൻ ചിരിച്ചു തള്ളിയെങ്കിലും വീണ്ടും അവതാരകൻ ചോദ്യം ആവർത്തിച്ചു. ചോദ്യത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ 'ശരിയായ സമയം വരുമ്പോൾ ഞാൻ നിങ്ങളെ അറിയിക്കാം,' എന്നാണ് നടൻ മറുപടി നൽകിയത്. ഇപ്പോൾ താരകുടുംബത്തിന് സോഷ്യൽ മീഡിയയിൽ അഭിന്ദനങ്ങൾ നിറയുകയാണ്.
ഏറെനാളത്തെ ഡേറ്റിംഗിന് ശേഷമാണ് ശോഭിത ധുലിപാലയും നാഗചൈതന്യയും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്, നാഗചൈതന്യയുടെ ആദ്യ വിവാഹം സാമന്തയുമായിട്ടായിരുന്നു. 2017-ലായിരുന്നു ഇവരുടെ വിവാഹം. 2021 ഒക്ടോബര് രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള് വേര്പിരിയുകയാണെന്ന കാര്യം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്. സാമന്തയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. സംവിധായകൻ രാജ് നിദിമോരുവാണ് സാമന്തയുടെ പങ്കാളി.
Content Highlights: Naga Chaitanya going to become a father? Nagarjuna answers questions