ഊഹാപോഹങ്ങൾ വേണ്ട, പരസ്പര സമ്മതത്തോടെ വേർപിരിയുന്നു; വിവാഹമോചിതനായി നടൻ ഷിജു

പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി തുടരും.

വിവാഹമോചിതാനയെന്ന് അറിയിച്ച് നടനും ടെലിവിഷൻ താരവുമായ നടൻ ഷിജു എ ആർ. ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഷിജു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നടൻ പറഞ്ഞു.

'ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായിരിക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും. ഞങ്ങളുടെ ഈ തീരുമാനം പക്വതയോടും പരസ്പര സമ്മതത്തോടും കൂടിയുള്ളതാണ്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. എല്ലാ പിന്തുണകൾക്കും നന്ദി,'ഷിജു പറഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇതര മതസ്ഥരായ ഷിജുവും പ്രീതിയും 2009 ലായിരുന്നു വിവാഹം ചെയ്തിരുന്നത്. ഇവർക്കൊരു മകളുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായ നടനാണ് ഷിജു.

Content Highlights: Actor Shiju gets divorced

To advertise here,contact us