സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്ത്തികേയന് നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തില് ആക്ഷന് ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാര്ത്തികേയനൊപ്പം രവി മോഹനും അഥര്വയും ശ്രീലീലയും സിനിമയില് പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് റെക്കോർഡ് തുകയ്ക്ക് സീ 5 സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.
52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റിലീസിന് മുന്നേ തന്നെ ശിവകർത്തിയേകൻ ചിത്രം 100 കോടി കളക്ഷൻ നേടി കഴിഞ്ഞു. അമരൻ എന്ന സിനിമയ്ക്ക് ശേഷം ശിവകാർത്തികേയന്റെ താരമൂല്യവും ആരാധകരും ഉയർന്നിരുന്നു. ഈ കാരണം കൊണ്ട് തന്നെ മിനിമം ഗ്യാരന്റി ശിവകാർത്തികേയന്റെ സിനിമകൾക്ക് ഉണ്ട്. സിനിമയുടെ മിനുക്കു പണികൾ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്. റെട്രോ മൂഡിൽ ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.
#Parasakthi Digital rights acquired by Zee5 for a record price of 52Crs🔥Satellite rights is with Kalaignar TV already 🤝 pic.twitter.com/DqMPCbfjDF
സുധ കൊങ്കര നേരത്തെ സൂര്യ, ദുല്ഖര് സല്മാന് എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള് പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സിനിമയുടെ ടീസറിന്റെ റിലീസിന് പിന്നാലെ സൂര്യയ്ക്ക് മികച്ചൊരു ചിത്രം നഷ്ടമായി എന്നാണ് ആരാധകർ പറയുന്നത്. വീണ്ടും മറ്റൊരു നല്ല സിനിമയ്ക്കായി സുധാ കൊങ്കരയും നടനും ഒന്നിക്കട്ടെയെന്നും ആരാധകർ കുറിക്കുന്നുണ്ട്. സുധാ കൊങ്കരയുടെ ആയുധ എഴുത്താണ് പരാശക്തിയെന്നും കമന്റുകളുണ്ട്. മണിരത്നം സിനിമയായ ആയുധ എഴുത്തിലെ കഥാപാത്രങ്ങളും പരാശക്തിയിലെ കഥാപാത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. മണിരത്നത്തിന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ച ആളാണ് സുധാ കൊങ്കര.
52crs digital rights, Audio rights & Satellite both rights sold 50+crs All three rights 100crs+ Non-Theatrical Revenue Generated By #Parasakthi team 📈🗿🔥Jan 14 Kalathil Santhippom 🤩🧨#ParasakthiFromJan14 pic.twitter.com/hYLjFeFdjs
അതേസമയം, ശിവകാര്ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല് മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്ട്ട് ചെയ്യുന്നത്. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്ഖര് സല്മാന് എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള് പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഡോൺ പിക്ചേഴ്സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
Content Highlights: Digital rights of Sivakarthikeyan's film Parasakthi sold for a record amount