ഒന്നല്ല നാല് ട്രെയ്‌ലറുകൾ! മാർവെൽ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഡൂംസ്‌ ഡേ ഞെട്ടിക്കും

അവതാറിന്റെ പ്രിന്റിനൊപ്പം അവഞ്ചേഴ്സിന്റെ ട്രെയ്‌ലർ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നാണ് വിവരം

മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന 'അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ'. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ അവതാർ 3 ക്കൊപ്പം പുറത്തിറങ്ങുമെന്നുള്ള അപ്ഡേറ്റ് കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇപ്പോഴിതാ മാർവെൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

അവേഞ്ചേഴ്‌സ് ഡൂംസ്‌ ഡേയുടെ ഒന്നല്ല നാല് ട്രെയ്‌ലറുകൾ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. അവതാർ പുറത്തിറങ്ങുന്ന തിയേറ്ററുകളിൽ ഓരോ ആഴ്ച വീതവും ഓരോ പുതിയ ട്രെയ്‌ലറുകൾ പുറത്തിറക്കും. അങ്ങനെ നാല് ആഴ്ചകളിലായി സിനിമയുടെ നാല് ട്രെയ്‌ലറും പുറത്തുവരും. പുറത്തിറങ്ങുന്ന ആദ്യ ട്രെയിലറിൽ ക്രിസ് ഇവാൻസ് അവതരിപ്പിക്കുന്ന സ്റ്റീവ് റോജർസിനെ ആകും ഫോക്കസ് ചെയ്യുന്നത്. രണ്ടാമത്തെ ട്രെയ്‌ലറിൽ തോറിനെയും മൂന്നാമത്തത്തിൽ റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുന്ന ഡൂംമിനെയും അവതരിപ്പിക്കും. ഒടുവിലായി നാലാമത്തെ ആഴ്ചയിൽ പുറത്തിറങ്ങുന്ന അവസാനത്തെ ട്രെയ്‌ലറിൽ ഡൂംസ്‌ ഡേയുടെ ഫൈനൽ വേർഷൻ ട്രെയ്‌ലർ പുറത്തുവിടും.

അവതാറിന്റെ പ്രിന്റിനൊപ്പം അവഞ്ചേഴ്സിന്റെ ട്രെയ്‌ലർ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഒരു മിനിറ്റ് 25 സെക്കൻഡ് നീളമുള്ള ട്രെയ്‌ലർ ആണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. അതേസമയം ട്രെയ്‌ലർ യൂട്യൂബിൽ എന്ന് പുറത്തുവരുമെന്ന് കാര്യത്തിൽ ഇതുവരെ അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല. അയൺമാൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച റോബർട്ട് ഡൗണി ജൂനിയർ അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേയിലൂടെ ഡോക്ടർ ഡൂം എന്ന കഥാപാത്രമായി എത്തുന്നുണ്ട്.

The ‘AVENGERS: DOOMSDAY’ teasers have been revealed:• Week 1 — Steve Rogers• Week 2 — Thor• Week 3 — Doctor Doom• Week 4 — Full Teaser Trailer(via: https://t.co/RRcCh4cEXS) pic.twitter.com/MPPmeCPT61

ഇവരെക്കൂടാതെ പഴയതും പുതിയതുമായ നിരവധി കാസ്റ്റാണ് ഡൂംസ്‌ ഡേയിലേക്ക് എത്തുന്നത്. ആൻ്റണി മാക്കി, ബെനഡിക്ട് കംബർബാച്ച്, ടോം ഹോളണ്ട്, പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ എന്നിവർക്കൊപ്പം മാർവെലിന്റെ വരാനിരിക്കുന്ന സിനിമയായ തണ്ടർബോൾട്ടിലെ കാസ്റ്റും ഈ സിനിമയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം 2026 ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. ഡിസംബർ 19 നാണ് അവതാർ 3 പുറത്തിറങ്ങുന്നത്. 2D, 3D ഐമാക്സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും.

Content Highlights: Avengers Dooms Day to have 4 trailers attached with Avatar 3

To advertise here,contact us