ലോജിക് ഒക്കെ മറന്നേക്കൂ, വില്ലന്മാരെ എയറിലാക്കി ബാലയ്യ; ആദ്യ ഷോയ്ക്ക് പിന്നാലെ ട്രോൾപ്പൂരമായി 'അഖണ്ഡ 2'

സിനിമ മുഴുവൻ താങ്ങി നിർത്തുന്നത് ബാലയ്യയുടെ പ്രകടനമാണെന്നും ഇരട്ട വേഷത്തിൽ നടൻ കലക്കിയെന്നും ചിലർ കുറിക്കുന്നുണ്ട്

ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ 2. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. ഇന്നാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേസമയം സിനിമയുടെ പ്രീമിയർ ഷോകൾ ഇന്നലെ രത്രി മുതൽ ആരംഭിച്ചിരുന്നു. മോശം പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Wtf did i just watch now 😭 Is this an Indian movie?pic.twitter.com/WAUoIxm3XW

പതിവ് ബാലയ്യ സിനിമകളെ പോലെ ഓവർ ദി ടോപ് ആയ ഫൈറ്റുകൾ കൊണ്ട് നിറഞ്ഞതാണ് സിനിമയെന്നാണ് ആദ്യ പ്രതികരണങ്ങൾ. ലോജിക് മറന്നുള്ള സീനുകളും വളരെ ലൗഡ് ആയ പശ്ചാത്തലസംഗീതവും ആണ് സിനിമയിൽ ഉള്ളതെന്നാണ് പ്രതികരണങ്ങൾ. സിനിമ മുഴുവൻ താങ്ങി നിർത്തുന്നത് ബാലയ്യയുടെ പ്രകടനമാണെന്നും ഇരട്ട വേഷത്തിൽ നടൻ കലക്കിയെന്നും ചിലർ കുറിക്കുന്നുണ്ട്. അതേസമയം ചില പോസിറ്റീവ് പ്രതികരണങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. പതിപ്പ് ബാലയ്യ സിനിമകളുടെ ഫോർമാറ്റ് ആണെങ്കിലും ചിത്രം നിരാശപ്പെടുത്തുന്നില്ല എന്നാണ് കമന്റ്. മാസ്സ് സീനുകളും കിടിലൻ മ്യൂസിക്കും സിനിമയെ രക്ഷപ്പടുത്തുന്നു എന്നാണ് മറ്റൊരു പ്രേക്ഷകന്റെ കമന്റ്. നേരത്തെ ഡിസംബർ അഞ്ചിന് റിലീസിന് തയ്യാറെടുത്തു എങ്കിലും അവസാനം നിമിഷം സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

In the name of god balayya & boya have invested heavily on cringe pro max action episodes Life time troll stuff #Akhanda2 Second half horrible Hindu dharma ...china ...ఏం cheppalani teesaru 🙏🙏🙏Sorry Akhanda is 100 times better 🙏 https://t.co/wDi4SDetxW

ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക.പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്.

Content Highlights: Balayya film Akhanda 2 gets trolled after first show

To advertise here,contact us