സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാന് സാധിച്ചിരുന്നില്ല. ജനുവരി 23 ന് റിലീസായ സിനിമ മാസങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒടിടിയിൽ എത്തിയിട്ടില്ല. ഇതിനെച്ചൊല്ലി നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെക്കുറിച്ചുള്ള ചില സൂചനകൾ പുറത്തുവരുകയാണ്.
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സീ 5 സ്വന്തമാക്കിയെന്നും സിനിമ ഉടൻ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സ്ട്രീമിങ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ആമസോൺ പ്രൈം നേടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും തുടർന്ന് അപ്ഡേറ്റ് ഒന്നും വന്നിരുന്നില്ല. മാസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ചിത്രം സ്ട്രീമിങ് ആരംഭിക്കാത്തതിന്റെ നിരാശയിലാണ് മമ്മൂട്ടി ആരാധകർ.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം യുവതാരം ഗോകുൽ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തിൽ, ഇവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
മമ്മൂട്ടി- ഗോകുല് സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള് നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജന്സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല് സങ്കീര്ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് മമ്മൂട്ടി പടത്തിന്റെ നിർമാണ ചെലവ്.
#Mammootty's First Release of 2025 #DominicAndTheLadiesPurse OTT Deal Closed ✅STREAMING SOON ON #Zee5 🔥 pic.twitter.com/zahyPtCVXe
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.
Content Highlights: Mammootty film Dominic and the Ladies' Purse OTT update