നല്ല വാച്ചെന്ന് മോഹൻലാൽ, എന്നാ നീ എടുത്തോ എന്ന് കമൽ; സൂപ്പർസ്റ്റാറുകളുടെ ഓരോരോ തമാശകളേ…

'പൂക്കി കമൽ ഹാസൻ' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്

ജിയോഹോട്ട്സ്റ്റാറിന്റെ 'ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്' എന്ന പരിപാടി കഴിഞ്ഞ ദിവസം നടന്നിരുന്നു. കമൽ ഹാസൻ, മോഹൻലാൽ. വിജയ് സേതുപതി, നാഗാർജുന തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചടങ്ങിൽ നിന്നുള്ള കമൽ ഹാസന്റെയും മോഹൻലാലിന്റേയും രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

പരിപാടി കഴിഞ്ഞ് പോകാൻ നിൽക്കവേ കമൽ ഹാസൻ മോഹൻലാലിന് ഷേക്ക് ഹാൻഡ് കൊടുത്തിരുന്നു. കൈകൊടുക്കുന്നതിന് ഇടയിൽ കമലിന്റെ കയ്യിൽ കെട്ടിയിരുന്ന വാച്ച് മോഹൻലാൽ കൊള്ളാമെന്ന് പറയുന്നതും ഉടനെ അത് ഊരി നൽകാൻ പോകുന്ന കമലിനെയുമാണ് വീഡിയോയിൽ കാണാനാകുന്നത്. കമൽ വാച്ച് ഊരാൻ പോകുമ്പോൾ മോഹൻലാൽ കമലിനെ തടയുന്നതും കാണാം. 'പൂക്കി കമൽ ഹാസൻ' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഹോട്ട്സ്റ്റാറിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകളും സീരീസുകളും മറ്റു ഷോകളും ഈ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ നിന്നുള്ള അൻപതോളം പുതിയ ഷോകളാണ് ഈ പരിപാടിയിലൂടെ പ്രഖ്യാപിച്ചത്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അതേസമയം, പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. ചിത്രം ആഗോള തലത്തിൽ ഡിസംബർ 25 ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.

Pookie #KamalHaasanKH to #Mohanlal while leaving the event, shook hands#Lalettan to KH"Watch செம்மையா இருக்குKH to ML :கழட்டி குடுக்கறேன், வச்சுகோங்கTheir Bonding & love pic.twitter.com/bkz3CkZXeG

അൻപറിവ് മാസ്റ്റേഴ്സ് ആദ്യമായി സംവിധാനം ചെയ്യുന്ന കെഎച്ച് 237 ആണ് ഇനി കമൽ ഹാസന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. കെജിഎഫ്, വിക്രം, ആർഡിഎക്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സ്റ്റണ്ട് ഡിറക്ടർസ് ആണ് അൻപറിവ്. ഒരു മാസ് ആക്ഷൻ ചിത്രമായിട്ടാണ് കെഎച്ച് 237 ഒരുങ്ങുന്നത്. ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യാനായി ജിവി പ്രകാശ് കുമാറിനെ അണിയറപ്രവർത്തകർ സമീപിച്ചെന്നും വാർത്തകളുണ്ട്.

Content Highlights: Kamal Haasan and Mohanlal funny video goes viral

To advertise here,contact us