കമല്ഹാസനും രജനികാന്തും ഉള്പ്പെടെയുള്ള മുന്നിര താരങ്ങള് പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ തിയേറ്റര് ഉടമകള്. സംസ്ഥാനത്തെ തിയേറ്റര് വ്യവസായം പ്രതിസന്ധിയിലാണെന്നും തമിഴ്നാട് തിയേറ്റര് അസോസിയേഷന് നേതാവ് തിരുപ്പുര് സുബ്രഹ്മണ്യന് മാധ്യമങ്ങളോട് പറഞ്ഞു. ചില താരങ്ങള് 140 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
താരങ്ങളുടേയും സംവിധായകരുടേയും ആവശ്യങ്ങള്ക്ക് നിര്മാതാക്കള്ക്ക് വഴങ്ങേണ്ടി വരുന്നു. നിര്മാണ ചെലവ് വര്ധിക്കുന്നതിനൊപ്പം പല പ്രൊഡക്ഷന് കമ്പനികളും കനത്ത നഷ്ടം നേരിടുന്നതിനും പാപ്പരാകുന്നതിന് പോലും ഇത് കാരണമായി. ഇതിന്റെയെല്ലാം അനന്തരഫലമായി ലാഭമുണ്ടാക്കാന് തിയേറ്ററുകള് പാടുപെടുകയാണ്. ചില ഘട്ടങ്ങളില് മുടക്കുമുതൽ പോലും നേടാൻ സിനിമകള്ക്ക് സാധിക്കുന്നില്ല. നിലവില് ഒരു സിനിമ തിയേറ്ററിലിറങ്ങി നാലാഴ്ചകള്ക്ക് ശേഷമാണ് ഒടിടിയിലെത്തുന്നത്. ഇതും തിയേറ്ററുകള്ക്ക് തിരിച്ചടിയാണ്. ഒടിടി വില്പ്പനയിലൂടെ നിര്മാതാക്കള് വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. നിലവാരമുള്ള സിനിമകള് കുറയുന്നതുകൊണ്ട് തിയേറ്ററുകള് കഷ്ടപ്പെടുകയാണ്. വലിയ തുക പ്രതിഫലമായി നല്കുന്നതിന് പകരം താരങ്ങള്ക്ക് ലാഭം പങ്കുവെക്കുന്ന രീതിയാണ് വേണ്ടത്.
நடிகர்களுக்கு திருப்பூர் சுப்பிரமணியம் கேள்வி... Theatre | Movies | Flims | OTT | Thiruppur Subramaniyam | Heros | MadhimugamTV#Theatre | #Movies | #Flims | #OTT | #ThiruppurSubramaniyam | #Heros | #MadhimugamTV pic.twitter.com/SVSyHijpes
'നിരവധി തിയേറ്ററുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമകള് പ്രദര്ശിപ്പിക്കാതിരിക്കുന്നത്. പ്രധാന തമിഴ് ചിത്രങ്ങളുടെ റിലീസ് ഇല്ലാത്തതാണ് ഇതിന് കാരണം. അടുത്ത വര്ഷമാകുമ്പോള് സ്ഥിതി ഇതിലും ഗുരുതരമാകും. കാരണം ഇതുവരെ രണ്ട് വലിയ ചിത്രങ്ങള്ക്ക് മാത്രമാണ് സ്ഥിരീകരണം ലഭിച്ചത്. രജനികാന്തിന്റെ ജയിലര് 2, വിജയ്യുടെ ജനനായകന് എന്നീ ചിത്രങ്ങളാണ് അവ', തിരുപ്പുര് സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ.
Content Highlights: Rajini and kamal should reduce remunaration says theatre owner