'എന്റെ പ്രശസ്തിയ്ക്ക് മാത്രമല്ല, നിങ്ങൾക്കും ഇത് അപമാനമാണ്'; ആരാധകർക്ക് വീണ്ടും താക്കീത് നൽകി അജിത്

ആരാധകർക്ക് വീണ്ടും താക്കീത് നൽകി അജിത്

അഭിനയം പോലെ തന്നെ യാത്രകളോടും കാറുകളോടും റേസിങ്ങിനോടുമുള്ള നടൻ അജിത്കുമാറിന്റെ ഇഷ്ടം എല്ലാവർക്കും സുപരിചിതമാണ്. സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ച നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവൻ റേസിങ്ങിൽ ആണ്. . സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ അടുത്തിടെ നടന്ന റേസിങ്ങിൽ നടനെ കാണാൻ തടിച്ചുകൂടിയ ആരാധകരിൽ ഒരാൾക്ക് അജിത്ത് താക്കീത് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ,വീണ്ടും ആരാധകരോട് അച്ചടക്കം പാലിക്കാൻ ആവശ്യപ്പെടുന്ന നടന്റെ വീഡിയോ ആണ് വൈറലാകുന്നത്.

തനിക്ക് വേണ്ടി ആർപ്പുവിളിക്കുമ്പോൾ മറ്റു ടീമുകളെ കൂടെയാണ് ശല്യം ചെയ്യുന്നതെന്നും തമിഴ് നാട് എന്ന സ്റ്റേറ്റിന്റെ പേരിന് അപമാനമുണ്ടാകരുതെന്നും അജിത് ആരാധകരോടായി പറഞ്ഞു. 'മറ്റ് ടീമുകളെ ശല്യപ്പെടുത്തരുത്, എന്റെ പ്രശസ്തി മാത്രമല്ല, നമ്മുടെ സ്റ്റേറ്റിന്റെ പ്രശസ്തിയെയും അത് ബാധിക്കും. ദയവായി അച്ചടക്കത്തോടെ പെരുമാറാൻ എല്ലാവരോടും പറയുക,' അജിത് കുമാർ പറഞ്ഞു. ഈ വീഡിയോ ആണ് സോഷ്യൽ മേദിയുടെ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം റേസിങ്ങിന് ശേഷം നടനൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ എത്തിയവരുടെ ക്യൂ സോസ് മീഡിയയെ അമ്പരപ്പിച്ചിരുന്നു. അത്രയും ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന നടനും വാർത്തകളിൽ ഇടം നേടിയിരുന്നു. റേസിംഗ് കഴിഞ്ഞതിന്റെ ഒരു ക്ഷീണവും പരിഭവവും ഒന്നും തന്നെ നടൻ ആരോടും കാണിക്കുന്നില്ല. അജിത് ഇത്രയും സിംപിൾ ആണോ എന്നാണ് ആരാധകർ ചോദിച്ചിരുന്നത്. സിനിമ ഉപേക്ഷിക്കുകയാണെങ്കിൽ പോലും നടനോടുള്ള പ്രേക്ഷകരുടെ ആരാധനയ്ക്ക് ഒരു കുറവും സംഭവിക്കില്ലെന്നാണ് ആരാധകർ പറഞ്ഞിരുന്നത്.

#Ajithkumar's Request to Fans 🌟:"Please Don't Disturb the other teams.. It's not only my reputation.. It's all of our reputation at stake.. Please behave yourselves.. I want you tell everyone.."🤝pic.twitter.com/7TAKgOZ64q

ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.

Content Highlights: Ajith warns fans again

To advertise here,contact us