എല്ലാവരും മൂവ് ഓൺ ആകുന്നു.. എന്തുകൊണ്ട് സിമ്പു ഒറ്റയ്ക്ക് നടക്കുന്നു, വൈറലായി നടന്റെ മറുപടി

എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് നടൻ സിമ്പു

എല്ലാവരും മൂവ് ഓൺ ആകുന്നു.. എന്തുകൊണ്ട് സിമ്പു ഒറ്റയ്ക്ക് നടക്കുന്നു, വൈറലായി നടന്റെ മറുപടി
dot image

തമിഴകത്ത് ആരാധകർ ഏറെയുള്ള നടനാണ് സിമ്പു. നടന്റെ പ്രണയവും വിരഹവുമെല്ലാം ഗോസ്സിപ് കോളങ്ങളിൽ നേരത്തെ ഇടം നേടിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് വിവാഹം ചെയ്യാതിരിക്കുന്നത് എന്നതിനെ കുറിച്ച് പറയുകയാണ് നടൻ. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് നടന്റെ പ്രതികരണം. എല്ലാരും മൂവ് ഓൺ ആകുന്നു.. നീ മാത്രം എന്താ മൂവ് ഓൺ ആകാതിരിക്കുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഒരു വിഡിയോയിൽ നിന്ന് അവതാരിക നടനോട് ചോദിച്ചിരുന്നത്. എപ്പോഴാണ് അദ്ദേഹത്തിന്റെ കല്യാണം എന്നറിയാൻ ആരാധകർക്ക് ആഗ്രഹമുണ്ടെന്നും അവതരിക പറഞ്ഞു. ഇതിന് ഉത്തരമായി നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

'നിങ്ങൾ ഒറ്റയ്ക്ക് ആണോ അല്ലെങ്കിൽ ആരുടെയെങ്കിലും കൂടെ ആണോ എന്നതിൽ അല്ല കാര്യം, നിങ്ങൾ സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കുന്നുണ്ടോ എന്നതിലാണ്. നാലു പേരെ സന്തോഷത്തോടെ വെച്ചിട്ടുണ്ടെന്നോ എന്നതിലാണ്. ഒരുപാട് തിരിച്ചടികൾ കിട്ടിയതിന് ശേഷമാണ് ഇങ്ങനെ ഒരു ചിന്തയിലേക്ക് എത്തിയത്,' സിമ്പു പറഞ്ഞു. ഈ വീഡിയോ ഇപ്പോൾ സോസ് മീഡിയയിൽ ട്രെൻഡിങ് ആണ്. നടന്റെ ലുക്കും ശ്രദ്ധ നേടുന്നുണ്ട്. വെട്രിമാരൻ സിനിമയിലേതാണോ ഈ ലുക്കെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.

Actor Silambarasan TR

അതേസമയം, സിനിമാപ്രേമികൾ ഏറെ നാളുകളായി കാത്തിരിക്കുന്ന വെട്രിമാരൻ-ചിമ്പു ചിത്രമാണ് അരസൻ. വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ് ഇത്. കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ ടീസറിനും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് ഈ ചിത്രം എന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. മുൻപ് ഇറങ്ങിയ ടീസറിലെ വിഷ്വലുകളും ഫോണ്ടും കാണുമ്പോൾ ഈ സിമ്പു സിനിമ വടചെന്നൈ യൂണിവേഴ്‌സ് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Actor Simbu reveals why he is not getting married

dot image
To advertise here,contact us
dot image