ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്ക് മേം. സിനിമയ്ക്ക് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത 6 ദിവസം പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഈ വർഷത്തെ രണ്ടാമത്തെ 100 കോടിയാണ് ധനുഷിന്റേത്. ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര ആണ് ഇതിന് മുൻപ് 100 കോടിയിലെത്തിയ ധുഷിന്റെ ചിത്രം.
തേരെ ഇഷ്ക് മേം ആദ്യ ദിവസം 16 കോടി കളക്ഷൻ ആയിരുന്നു ചിത്രം നേടിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസം കൊണ്ട് 50 കോടി ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. മികച്ച തിരക്കഥയാണ് സിനിമയുടേതെന്നും രാഞ്ജനയ്ക്ക് ശേഷം വീണ്ടും ആനന്ദ് എൽ റായ് ഞെട്ടിച്ചെന്നാണ് കമന്റുകൾ. വളരെ ഇമോഷണൽ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത്. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്.
രശ്മിക മന്ദാന, നാഗജന എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രമായിരുന്നു കുബേര. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ടായിരുന്നു 100 കോടി പിന്നിട്ടിരുന്നത്. ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി.കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.ആമസോണ് പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയത്.
അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷിൻ്റെ തമിഴ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.
Content Highlights: Dhanush opens 100 crore club in Bollywood