വിജയ്യെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത സിനിമയാണ് കാവലൻ. മലയാള ചിത്രം ബോഡിഗാർഡിന്റെ റീമേക്ക് ആയിരുന്നു ഈ വിജയ് ചിത്രം. മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ സിനിമ ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ഡിസംബർ അഞ്ച് മുതലാണ് കാവലൻ റീ റിലീസിന് എത്തുന്നത്. കാവലനിൽ അസിൻ, വടിവേലു, രാജ്കിരൺ, മിത്ര കുര്യൻ, റോജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. സി. റോമേഷ് ബാബു ആണ് സിനിമ നിർമിച്ചത്. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്കും മുകളിൽ ചിത്രം നേടിയിരുന്നു.
നേരത്തെ വിജയ് ചിത്രങ്ങളായ ഗില്ലി, തുപ്പാക്കി, സച്ചിൻ, ഖുഷി തുടങ്ങിയ സിനിമകൾ റീ റിലീസിന് എത്തിയിരുന്നു. വമ്പൻ വരവേൽപ്പാണ് ഈ സിനിമകൾക്ക് ലഭിച്ചത്. ഇതിൽ സച്ചിൻ ആണ് ഏറ്റവും ഒടുവിലായി റീ റിലീസ് ചെയ്ത വിജയ് ചിത്രം. വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
Excited to reveal the next re-release hitting theatres on December 5 - it’s our Thalapathy’s Kaavalan 🧨Bookings soon ! #Kaavalan #ThalapathyVijay @actorvijay pic.twitter.com/j1OTom403J
ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്.
Content Highlights: Vijay film Kaavalan to re release soon