കാക്കോത്തി കാവിലെ കാവതി കാക്കയും, നാഗവല്ലിയും.. ഇവിടെ എന്തും പോകും,' വേദിയെ ഇളക്കി മറിച്ച് വിനീത്

'കാക്കോത്തി കാവിലെ കാവതി കാക്ക' എന്ന ഗാനത്തിന് കുട്ടികൾക്കൊപ്പം സ്റ്റേജിൽ തകർത്ത വിനീത് മണിചിത്രത്താഴ് സിനിമയിലെ ഒരു മുറൈ വന്തു പാർത്തായാ എന്ന പാട്ടിനും ഡാൻസ് ചെയ്യുന്നുണ്ട്

കാക്കോത്തി കാവിലെ കാവതി കാക്കയും, നാഗവല്ലിയും.. ഇവിടെ എന്തും പോകും,' വേദിയെ ഇളക്കി മറിച്ച് വിനീത്
dot image

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും നർത്തകനുമാണ് വിനീത്. നടന്റെ നിരവധി ഡാൻസ് പെർഫോമൻസുകൾ നേരേത്തയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സെന്റ് തെരേസാസ് കോളേജിലെ കുട്ടികൾക്കൊപ്പം നടൻ ചെയ്ത നൃത്തത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടന്റെ തന്നെ ചിത്രത്തിലെ ഗാനത്തിനാണ് ചുവടുവെച്ചിരിക്കുന്നത്. എക്കോ സിനിമയുടെ പ്രമോഷൻ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു പരിപാടി.

ചതിക്കാത്ത ചന്തുവെന്ന സിനിമയിലെ 'കാക്കോത്തി കാവിലെ കാവതി കാക്ക' എന്ന ഗാനത്തിന് കുട്ടികൾക്കൊപ്പം സ്റ്റേജിൽ തകർത്ത വിനീത് മണിചിത്രത്താഴ് സിനിമയിലെ ഒരു മുറൈ വന്തു പാർത്തായാ എന്ന പാട്ടിനും ഡാൻസ് ചെയ്യുന്നുണ്ട്. ഈ രണ്ട് വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അസാധ്യ കലാകാരൻ എന്നാണ് വിനീതിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

മണിചിത്രത്താഴിന്റെ മലയാളം പതിപ്പിൽ രാമനാന്ദൻ എന്ന വേഷം അവതരിപ്പിക്കാൻ വിനീതിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പകരം സിനിമയുടെ തമിഴ് റീമേക്കിൽ ജ്യോതികയ്ക്കൊപ്പം വിനീതായിരുന്നു ഈ വേഷം ചെയ്തിരുന്നത്. തമിഴിൽ അദ്ദേഹം അവതരിപ്പിച്ച നൃത്തവും ശ്രദ്ധ നേടിയിരുന്നു. ചതിക്കാത്ത ചന്തുവെന്ന സിനിമയിലെ കാക്കോത്തി കാവിലെ കാവതി കാക്ക എന്ന ഗാനത്തിലെ നൃത്തവും സിനിമയിലെ വിനീതിന്റെ അഭിനയവും ഏറെ ശ്രദ്ധ നേടിയിരുന്നു. 1985ൽ ഐ വി ശശിയുടെ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അഭിനരംഗത്തേക്ക് കടന്നുവന്നതെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട്, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അതേസമയം, വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എക്കോ'. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സന്ദീപ് പ്രദീപ്, വിനീത്, അശോകൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Content Highlights: Vineeth's video of dancing with children goes viral on social media

dot image
To advertise here,contact us
dot image